Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി റിഫൈനറിയുടെ വികസന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2015, 11:10 pm IST
in Ernakulam

കൊച്ചി:  കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വ്യവസായ സൗഹൃദ സമിതിയുടെ (ഐആര്‍സി) യോഗത്തില്‍ 12 മണിക്കൂര്‍ നീളുന്ന രണ്ടു  ഷിഫ്റ്റുകളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനമായത്.  ഈ വര്‍ഷം ഡിസംബറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ബിപിസിഎല്‍ എക്‌സിക്യുട്ടിവ് ഡയറക്റ്റര്‍ പ്രസാദ് പണിക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2016 ഏപ്രിലില്‍ പദ്ധതി കമ്മീഷന്‍ ചെയും. നിലവില്‍ 70 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും പറഞ്ഞു. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് പൊതുമേഖലയിലെ ഏറ്റവും വലിയ റിഫൈനറിയായി കൊച്ചി റിഫൈനറി മാറും. പദ്ധതി കമ്മീഷന്‍ ചെയുന്നതോടെ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഭാരത് സ്‌റ്റേജ് 4 ഇന്ധനം കേരളത്തില്‍ ലഭ്യമാകുമെന്നും അദ്ദേഹം. ഇതിനു മുന്നോടിയായി മാര്‍ച്ച് 15 മുതല്‍ കൊച്ചിയിലും തിരുവനന്തപുരത്തും ഭാരത് സ്‌റ്റേജ് 4 ഇന്ധനം ലഭ്യമാക്കും. മികച്ച ഗുണമേന്മയോടൊപ്പം ഇന്ധനക്ഷമതയും പരിസ്ഥിതി സൗഹൃദവും  ഉറപ്പ് വരുത്തുന്നതാകും ഇതെന്നും പറഞ്ഞു.

സംയോജിത റിഫൈനറി വിപുലീകരണ പദ്ധതിയിലൂടെ കൊച്ചി റിഫൈനറിയുടെ സംസ്‌കരണ ശേഷി 60 ശതമാനമായി വര്‍ധിക്കും. ഇതിലൂടെ നിലവിലുള്ള 9.5 മില്യണ്‍ മെട്രിക് ടണ്ണില്‍ നിന്നും 15.5 മില്യണ്‍ മെട്രിക് ടണ്ണായി ശേഷി വര്‍ധിക്കും. ഇതോടെ എല്‍പിജി, മണ്ണണ്ണ, പെട്രോള്‍, ഡീസല്‍ എന്നിവയടക്കമുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത വന്‍തോതില്‍ വര്‍ധിക്കും. 4800 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തത്തില്‍ 24,500 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതികളാണ് കൊച്ചി റിഫൈനറി നിലവില്‍ നടപ്പാക്കുന്നത്.

പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പെറ്റ്‌കൊക്  ഉപയോഗിച്ച് 500 മെഗാ വാട്ട് വൈദ്യുതി ഉണ്ടാക്കാന്‍ സാധിക്കും. റിഫൈനറിയുടെ ഭാവി വികസനത്തിന്റെ ഭാഗമായി കൊച്ചി മുതല്‍ കോയമ്പത്തൂര്‍ – സേലം വരെ വാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കും. അതോടെ കേരളം എല്‍പിജിയുടെ കാര്യത്തില്‍ 100 ശതമാനം സ്വയം പര്യാപ്തത നേടും.

തൊഴില്‍ സമരത്തിന്റെ പേരില്‍ ഒരു ദിവസം പോലും ഇവിടെ നിര്‍മാണം തടസപ്പെടില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഉറപ്പ് നല്‍കി. ആഴ്ചയില്‍ ഏഴു ദിവസവും ജോലി ചെയ്ത് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ്  ആഗ്രഹമെന്നും അദ്ദേഹം. തൊഴിലാളികളില്‍ 9000 ഇതര സംസ്ഥാനക്കാരും 12,000 തദ്ദേശ തൊഴിലാളികളുമാണ്. തുല്യ ജോലിക്ക് തുല്യ വേതനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിഐടിയു  സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍  ഗോമസ്, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.