ക്ഷേത്രത്തോടു ബന്ധപ്പെട്ട ഒരു സ്ഥാപനം വേണം. ആ സ്ഥാപനത്തില്‍ ജനങ്ങളുടെ ഇടയില്‍ മതം പ്രചരിപ്പിക്കുവാന്‍ അദ്ധ്യാപകരെ തയ്യാറാക്കണം. നമ്മുടെ ആളുകള്‍ക്കു വേണ്ടുന്ന മതേതരമായ വിദ്യാഭ്യാസവും അവര്‍തന്നെ നല്‍കണം. രണ്ടും അവര്‍ നിര്‍വഹിക്കണം. ഇന്നുവരെ വീടുതോറും മതം കൊണ്ടുനടത്തുന്നതുപോലെ, മതേതരമായ വിദ്യാഭ്യാസവും നമുക്കു കൊണ്ടുനടക്കാം. അതു പ്രയാസമില്ലാതെ സാധിക്കും.
ഗുരുക്കന്മാരും പ്രചാരകന്മാരുമായ ഇവരുടെ സംഘങ്ങള്‍ വഴിയായി ഈ പ്രവൃത്തി പരക്കും. ഇതുപോലുള്ള ക്ഷേത്രങ്ങള്‍ മറ്റിടങ്ങളിലും ക്രമേണ നമുക്കുണ്ടാകും. അങ്ങനെ ഭാരതം മുഴുവന്‍ നമുക്കു വ്യാപിക്കാം. അതാണെന്റെ പദ്ധതി. അതു വളരെ വമ്പിച്ചതാണെന്നു തോന്നാം; എന്നാല്‍ വളരെ വേണ്ടപ്പെട്ട ഒന്നാണ്. പണമെവിടെ എന്നു ചോദിച്ചേക്കും. പണം വേണ്ട, പണം ഒരു വസ്തുവല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: