147. സര്വാരുണാ: എല്ലാം അരുണവര്ണ്ണമായവള്. ദേവിയുടെ ശരീരത്തിന്റെ നിറം അരുണമാണ്. ഉപയോഗിക്കുന്ന കുറിക്കൂട്ടുകളും അരുണം. ആഭരണങ്ങളില്‍ അരുണവര്‍ണമായ രത്നങ്ങള്‍. രക്തവര്ണമായ പൂമാലകള്‍. ആലക്തകമണിഞ്ഞ പാദങ്ങളും പാദനഖങ്ങളും ചെമപ്പ്. ഇങ്ങനെഎല്ലാം അരുണവര്ണമാകയാല് സര്വാരുണാ.
148. സര്‍വഗതാ: എല്ലായിടത്തും എല്ലാത്തിലും വ്യാപിച്ചിരിക്കുന്നവള്. ഓരോ വസ്തുവിലും ഓരോ ജന്തുവിലും പ്രപഞ്ചത്തിന്റെ ഓരോ ബിന്ദുവിലും വ്യാപിച്ചിരിക്കുന്നവള്. സര്വാന്തര്യാമിനി. ചരവും അചരവും ജീവിയും ജഡവും മഹീയസ്സും അണീയസ്സുമായ എല്ലാം ദേവീമയമാണ്. വസ്തുക്കളെ വേര്‍തിരിക്കുന്ന രൂപം, ഗുണം തുടങ്ങിയവയും ദേവിയാണ്. എല്ലാത്തിനും കാരണമായ ദേവി തന്നെയാണ് എല്ലാം” വേദങ്ങളും യാഗങ്ങളും സ്വര്‍ഗ്ഗവും ദേവി തന്നെയാണ്. സ്ഥാവരജംഗമങ്ങള്‍ ഉള്‍പ്പെട്ട ഈ ജഗത്താകെ ദേവിയാല്‍ വ്യാപ്തമാണ്. ആരാധിക്കപ്പെടുന്നതും യജിക്കപ്പെടുന്നതും ദേവിതന്നെ. അന്നവും പാനവും ദേവിയുടെ സ്വരൂപങ്ങള്‍. വൃക്ഷം, ഭൂമി, വായു, ആകാശം, ജലം, അഗ്നി എന്നിങ്ങനെ അനേകം ദേഹങ്ങളോടെ ദേവി വ്യാപിക്കുന്നു. ഇപ്രകാരമുള്ള ദേവിയെ വിധിപ്രകാരം ആരാധിക്കുക” എന്ന് ദേവീപുരാണം ഉപദേശിക്കുന്നു.
149. സര്വസംപത്സ്വരൂപിണി: എല്ലാ സമ്പത്തും സ്വരൂപമായവള്‍. ധനം, ഐശ്വര്യം, ഭാഗ്യം, നേട്ടം, അഭിവൃദ്ധി, തികവ്, ഗുണം എന്നെല്ലാം സമ്പത്ത് എന്ന പദത്തെ വ്യാഖ്യാനിക്കാം. ആര്‍ക്കെങ്കിലും എന്തിനെങ്കിലും ഉപകരിക്കുന്ന എന്തും സമ്പത്താണ്. സമ്പത്തല്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിലില്ല. ഓരോരുത്തര്‍ക്കും ആവശ്യത്തിന് ഉപകാരപ്പെടുന്ന വസ്തുവും ജീവിയും വിത്യസ്തമായിരിക്കും. മുന്‍നാമത്തില്‍ സര്വഗതയായി പറഞ്ഞ ദേവി തന്നെയാണ് എല്ലാ സമ്പത്തും. ദേവീകാരുണ്യമാണ് സമ്പത്തായി രൂപം സ്വീകരിക്കുന്നത്.
150. കലാനാഥമുഖീ: കലാനാഥനായ ചന്ദ്രനെപ്പോലെ ആകര്‍ഷകമായ മുഖമുള്ളവള്‍; സുന്ദരി. ദേവിയുടെ സ്ഥൂലരൂപവര്ണ്ണനയില്പ്പെട്ട നാമം. ”ശരത്പാര്‍വണ ചന്ദ്രാസ്യാ” എന്ന 38-ാം നാമം ഇധ ആശയം അവതരിപ്പിച്ചിരുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: