ആലപ്പുഴ: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം പുറക്കാട് പഴയങ്ങാടി ഗ്രാമസമിതിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 17ന് രാവിലെ എട്ടിന് സമുദ്രപൂജ നടത്തും. സുനില്‍ ശാന്തി കാര്‍മ്മികത്വം വഹിക്കും. പൊതുസമ്മേളനത്തില്‍ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കെ. കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് അമ്പാടന്‍ മോഹനന്‍ സ്വാഗതവും ബിജു നന്ദിയും പറയും.
മത്സ്യപ്രവര്‍ത്തക സംഘം വടക്കനാര്യാട് ഷണ്മുഖം ഗ്രാമസമിതിയുടെ ആഭിമുഖ്യത്തില്‍ സമുദ്രപൂജ ജനുവരി 17ന് വൈകിട്ട് 3.30ന് നടക്കും. പൊതുസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
തൃക്കുന്നപ്പുഴ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 18ന് വൈകിട്ട് അഞ്ചിന് സമുദ്രപൂജ നടത്തും. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തും. തൃക്കുന്നപ്പുഴ വേദവ്യാസ സ്‌കൂള്‍ പ്രസിഡന്റ് സുകു അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം പ്രസിഡന്റ് സുരേഷ് സ്വാഗതവും രങ്കന്‍ നന്ദിയും പറയും.
















