Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

തായ്‌ക്വാണ്ടയിലെ പെണ്‍വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 08:48 pm IST
inLifestyle

ദൈതയുടെ വഴിയെ മൂന്നു സഹോദരിമാരും സഹോദരനും തായ്‌ക്വാണ്ടയിലേക്ക് മനസും ശരീരവും അര്‍പ്പിച്ചപ്പോള്‍ പിതാവ് എതിര്‍ത്തില്ല. തായ്‌കൊണ്ടയുടെ വിപുലമായ സാധ്യതകള്‍ അറിഞ്ഞുകൊണ്ടല്ല, മറിച്ച് അതിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കുവരെ പ്രയോജനകരമാണെന്ന വിശ്വാസമായിരുന്നു അതിന് ആധാരം.

കേരളത്തില്‍ പ്രചാരം വര്‍ദ്ധിച്ചുവരുന്ന കൊറിയന്‍ ആയോധനകലയാണ് തായ്‌ക്വാണ്ട. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ഈ ആയോധനകലക്ക് മറ്റ് രാജ്യങ്ങള്‍ വന്‍പ്രാധാന്യമാണ് നല്‍കുന്നത്. ഒളിമ്പിക്‌സ് ഇനമായാണ് അവര്‍ ഇതിനെ കാണുന്നതും കായികപ്രതിഭകളെ വാര്‍ത്തെടുക്കുന്നതും. കൊല്ലം പട്ടത്താനം കുറ്റിശേരി വീട്ടില്‍ റിട്ട. ഹോമിയോ ഡോക്ടറായ സുഭാഷ് കുറ്റിശേരിയുടെ മൂത്തമകള്‍ ദൈതജോളി കുറ്റിശേരി സ്‌കൂള്‍ പഠനകാലം മുതല്‍ക്കെ തായ്‌ക്വാണ്ട അഭ്യസിച്ചിരുന്നു. ഹൈസ്‌കൂള്‍തലത്തില്‍ പഠനം നടത്തവെ കൊല്ലം വിമലഹൃദയ സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് മത്സരത്തിനിറങ്ങിയത്. കായികാഭ്യാസത്തോടെപ്പം പഠനത്തിലും മുന്നിലുള്ള ദൈത എംഎസ്‌സി ബിരുദധാരിയാണ്.

സംസ്ഥാനചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ വിദഗ്ധപരിശീലനം നേടണമെന്ന് അഭ്യുദയകാംക്ഷികളും കായികരംഗത്തെ പ്രമുഖരും ഉപദേശിച്ചതോടെയാണ് പൂര്‍ണമായും ഈ ഇനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. വിശാഖപട്ടണത്ത് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നടന്നതാണ് ദൈതയുടെ ആദ്യ ദേശീയതലമത്സരം.

സ്വര്‍ണഭാരതി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പത്ത് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനമാണ് ദൈത നേടിയത്. അതിനുശേഷം മികച്ച പരിശീലനവും കഠിനാധ്വാനവും ദൈതക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി. സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകളില്‍ അഞ്ച് തവണയാണ് ദൈത മെഡല്‍ നേടിയത്.

കൊല്‍ക്കത്ത നേതാജി സുഭാഷ്ചന്ദ്രബോസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ടില്‍ നിന്നും തായ്‌ക്വാണ്ടയില്‍ ഡിപ്ലോമ നേടിയ ദൈത ഈ രംഗത്ത് ആദ്യത്തെ മലയാളിപെണ്‍കുട്ടി കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. മലയാളിപെണ്‍കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ കായികരംഗത്ത് എത്രമാത്രം ഉയരത്തില്‍ എത്താനാകുമെന്നതിന് ഏറ്റവും നല്ല ഉദാഹണമാണ് ദൈതജോളി കുറ്റിശേരി.

അരുണാചല്‍പ്രദേശില്‍ 2007ലും തിരുവനന്തപുരത്ത് 2006ലും ചെന്നൈയില്‍ 2004ലും മണിപ്പൂരില്‍ 2005ലും നടന്ന ദേശീയമത്സരങ്ങളില്‍ വിജയിയാണ് ദൈത. സംസ്ഥാനതലത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചായിരുന്നു ദൈതയുടെ പ്രയാണം. 2004ല്‍ സായി ഇന്റര്‍ റീജിണല്‍ തായ്‌കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ റഫറിയായി പ്രവര്‍ത്തിച്ചു. പിന്നീട് ദേശീയ ജൂനിയര്‍ ഇന്റര്‍റീജിണല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ പലതിലും റഫറിയുടെ കുപ്പായമണിഞ്ഞിട്ടുണ്ട്.

നിരവധി ടൂര്‍ണമെന്റുകളില്‍ ടീം മാനേജരുടെയും ഒഫിഷ്യലിന്റെയും ദൗത്യം വിജയകരമായി നിര്‍വഹിച്ചു. രാജ്യത്തെ ഒരുവിധപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും കായികമത്സരങ്ങള്‍ക്കായി പോയിട്ടുള്ള ദൈതക്ക് മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മികച്ച പിന്തുണയാണ് നല്‍കുന്നത്. പ്രഫുല്‍, ദീപ്തി, ദിത്യ, ദിവ്യ എന്നിവരാണ് ദൈതയുടെ സഹോദരങ്ങള്‍. ഇവര്‍ക്കെല്ലാം തായ്‌ക്വാണ്ട പരിശീലനം നല്‍കിയത് ദൈതയാണ്. ഈ പരിശീലനത്തിന്റെ മികവിന് തെളിവാണ് ഏകസഹോദരന്‍ പ്രഫുല്‍ വിശാഖപട്ടണത്ത് നടന്ന ദേശീയമത്സരത്തില്‍ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാനതലത്തില്‍ മൂന്നുതവണ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് പ്രഫുല്‍. ഡിഗ്രി അവസാനവര്‍ഷവിദ്യാര്‍ത്ഥിയായ ദീപ്തിയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ ദിത്യയും പത്താംക്ലാസില്‍ പഠിക്കുന്ന ദിവ്യയും തായ്‌ക്വാണ്ടയില്‍ കഴിവു തെളിയിച്ചവരാണ്. തായ്‌കോണ്ട കുടുംബം എന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ കുറ്റിശേരി കുടുംബം അറിയപ്പെടുന്നതുതന്നെ.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

പുതിയ വാര്‍ത്തകള്‍

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.