Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഊരിനു കാവലായി കാടിന്റെ മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 08:42 pm IST
inLifestyle

കാടിന്റെയും, കാടിന്റെ മക്കളുടെയും ഉന്നതിക്കായി പോരാടുന്നതിനുള്ള അംഗീകാരമാണ് ഒരു ഊരിന്റെ തലപ്പത്ത് ഒരു വനിത അവരോധിക്കപ്പെടുന്നത്. നാട്ടിനൊപ്പം കാടിലും സ്ത്രീക്ക് പ്രാധാന്യമേറുന്നു എന്നതിന്റെ തെളിവാണ് വാഴച്ചാല്‍ വനവാസി ഊരിന്റെ മൂപ്പത്തിയായി ഇരുമ്പയ്യന്റെ മകള്‍ ഗീതമാറിയത്. ജനാധിപത്യത്തിനാണ് ഇപ്പോള്‍ പ്രാധാന്യമെങ്കിലും കാടിന്റെ മക്കളുടെ ഇടയില്‍ ഇപ്പോളും ഊരിനും ഊരുമൂപ്പനുമെല്ലാം പ്രാധാന്യമുണ്ട്.

ഊരുസഭകൂടിയാണ് ഊരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത്. ഊരിലെ എല്ലാത്തിന്റെയും അവസാനവാക്ക് ഊര് മൂപ്പനാണ്. ഇവിടെയുള്ളവരുടെ ഏതുകാര്യത്തിനും മൂപ്പന്റെ കത്ത് ആവശ്യമാണ്. അതുകൊണ്ടാണ് ഒരു ഊരിന്റെ മൂപ്പത്തിയായി ആദ്യമായി ഒരു വനിതയെ തെരഞ്ഞെടുത്തപ്പോള്‍ ഏറെ പ്രാധാന്യമായത്. അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാല്‍ വനവാസി ഊരിന്റെ ഇപ്പോഴത്തെ മൂപ്പത്തി ഗീത എന്ന യുവതിയാണ്.

ആദ്യകാലങ്ങളില്‍ ഊര് കൂട്ടംകൂടി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പ്രാധാന്യം വളരെ വലുതായിരുന്നു. എന്നാല്‍ ഇന്നും ഊരിനെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഊര് സഭ കുടിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഊരിലെ ഏതുകാര്യത്തിന്റെയും അവസാനവാക്ക് ഇവരുടെയാണ്. പതിമൂന്ന് ഊരുകളാണ് അതിരപ്പിള്ളി പഞ്ചായത്തിലുള്ളത്.

അതിരപ്പിള്ളിയിലെ ഊരുകളില്‍ കാടര്‍ വിഭാഗം താമസിക്കുന്ന പ്രധാന ഈരുകളില്‍ ഒന്നായ വാഴച്ചാല്‍ കോളനിയെയും, പ്രകൃതിയുടെ വരദാനമായ അതിരപ്പിള്ളി വെള്ളച്ചാട്ടവുമെല്ലാം ഇല്ലാതാകുന്ന അതിരപ്പിള്ളി പദ്ധതിക്കെതിരെ രണ്ടാംഘട്ടത്തില്‍ നിയമ പോരട്ടം ആരംഭിച്ചത് ഗീതയായിരുന്നു. ഇപ്പോഴും പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നാലുകേസ് നിലവിലുണ്ട്.

അതില്‍ ഒരു കേസ് നല്‍കിയത് ഗീതയാണ്. ഇവരുടെ കേസുകളാണ് അതിരപ്പിള്ളി പദ്ധതിക്കെതിരെ കൂടുതല്‍ ശക്തമായത്. ഊരുകളില്‍ നിന്നും പുറത്ത് പോയി പഠിച്ചവരില്‍ ഒരാളും ഗീതയായിരുന്നു.

പത്താം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ പുകയിലപ്പാറ അംഗന്‍വാടിയിലെ അദ്ധ്യാപിക കൂടിയാണ്. അമ്പത്തിയെട്ട് കുടുംബങ്ങളാണ് വാഴച്ചാല്‍ വനവാസി കോളനിയിലുള്ളത്. മദ്യപാനത്തിനെതിരെ ബോധവത്ക്കരണവുമെല്ലാം ഗീതയുടെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നുണ്ട്.

മദ്യത്തിന്റെയും,മറ്റു ലഹരി വസ്തുക്കളുടെയെല്ലാം പ്രധാന വില്‍പ്പനകേന്ദ്രങ്ങളില്‍ ഒന്നാണ് വാഴച്ചാല്‍. ഇവിടുത്തെ പുരുഷന്മാരില്‍ കൂടുതലും മദ്യത്തിന് അടിമകളായതിനാലാണ് ഊരുമൂപ്പന് പകരം ആദ്യമായി വിദ്യാഭ്യാസവും മറ്റുമുള്ള ഒരാളെ ഊരിന്റെ ഉന്നത സ്ഥാനത്ത് ഇരുത്തുവാന്‍ കാടിന്റെ മക്കള്‍ തീരുമാനിച്ചത്.

പ്രതിഫലമൊന്നും ഇല്ലെങ്കിലും തന്റെ ഊരിന്റെ ഉയര്‍ച്ചക്കും ആവശ്യങ്ങള്‍ നേടിയെടുക്കാനുമെല്ലാം ഗീത മുന്നില്‍ത്തന്നെയുണ്ട്. ത്രിതല പഞ്ചായത്തിന്റെ കീഴില്‍ വികസനങ്ങള്‍ എല്ലാം വനവാസികള്‍ക്കായി നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയില്ല. വനവാസിക്കള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അവരെ ബോധവത്ക്കരിക്കലാണ് തന്റെ പ്രാധാന ലക്ഷ്യമെന്നും മദ്യത്തില്‍ നിന്നും മറ്റു ലഹരി വസ്തുക്കളില്‍ നിന്നും ഊരുകളെ മോചിപ്പിക്കാനായുള്ള പരിശ്രമത്തിലാണ്.

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം ദല്‍ഹിയില്‍പ്പോയി മന്ത്രിമാരെയും എംപിമാരെയും കണ്ട് നിവേദനങ്ങളും മറ്റും നല്‍കിയതായി ഗീത പറഞ്ഞു. അതിരപ്പിള്ളി പദ്ധതിക്കെതിരായ പോരാട്ടം തുടരുമെന്നും വനവാസികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനുമായി തല്‍ക്കാലത്തേക്ക് ജോലിയില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

പുതിയ വാര്‍ത്തകള്‍

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.