Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിഭാഗീയത രൂക്ഷം; സിപിഎം ജില്ലാസമ്മേളനത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 10:44 pm IST
inErnakulam

കൊച്ചി: രൂക്ഷമായ വിഭാഗീയതയാല്‍ ശ്രദ്ധേയമായ സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തൃപ്പൂണിത്തുറയില്‍ തുടങ്ങും. ജില്ലയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ പിണറായിപക്ഷവും കോട്ട നിലനിര്‍ത്താന്‍ വിഎസ് പക്ഷവും ശക്തമായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ  ജില്ലാസമ്മേളനം വാക്കേറ്റങ്ങളാലും പോര്‍വിളിയാലും കലുഷിതമാകുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് എക്കാലത്തും വിഎസ് പക്ഷത്ത് ഉറച്ചുനിന്ന ജില്ലയില്‍ പറവൂരില്‍ നടന്ന സമ്മേളനത്തോടെയാണ് പിണറായി പക്ഷം കാലുറപ്പിച്ചത്.

വിഎസ് പക്ഷത്തായിരുന്ന ഗോപി കോട്ടമുറിക്കലിന്റെ ചുവടുമാറ്റമാണ് ജില്ലയില്‍ പിണറായിപക്ഷത്തിന് സഹായമേകിയത്. പിന്നീട് ഒളിക്യാമറ വിവാദത്തെ തുടര്‍ന്ന് കോട്ടമുറിക്കലിന് സെക്രട്ടറിസ്ഥാനം ഒഴിയേണ്ടിവന്നു. ഇതേതുടര്‍ന്ന് കടുത്ത പിണറായി പക്ഷക്കാരനായ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. വി. ഗോവിന്ദന്‍മാസ്റ്ററെ സെക്രട്ടറിയാക്കിക്കൊണ്ടാണ് പിണറായി പക്ഷം ജില്ലയില്‍ ചുവടുറപ്പിച്ചത്.

ഇടക്കാലത്ത് ഗോവിന്ദന്‍മാസ്റ്റര്‍ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ് പിണറായി പക്ഷക്കാരനായ സി. എം. ദിനേശ്മണിയെ ആസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ ജില്ലാകമ്മറ്റിയില്‍ വിഎസ് പക്ഷത്തിനായിരുന്നു ഭൂരിപക്ഷം. തൃപ്പൂണിത്തുറയില്‍ ഇന്ന് ആരംഭിക്കുന്ന ജില്ലാസമ്മേളനത്തില്‍ ജില്ല പിടിക്കാന്‍ ഇരുപക്ഷവും ശക്തമായി രംഗത്തുണ്ട്. ജില്ലയിലെ 20 ഏരിയ കമ്മറ്റികളില്‍ മുന്‍തൂക്കം ലഭിച്ചത് പിണറായി പക്ഷത്തിന് കരുത്തേകിയിട്ടുണ്ട്. എന്നാല്‍ 360 ജില്ലാ സമ്മേളന പ്രതിനിധികളില്‍ നേരിയ ഭൂരിപക്ഷംമാത്രമാണ് വിഎസ് പക്ഷത്തിനുള്ളത്.

ഏരിയ സമ്മേളനങ്ങളില്‍ ഇരുപക്ഷത്തുനിന്നും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വിധേയനായ ദിനേശ്മണിയെ പിണറായി പക്ഷവും കൈവിട്ടിരിക്കുകയാണ്.

ദിനേശ്മണിയെ സെക്രട്ടറിസ്ഥാനത്തുനിന്നും ഒഴിവാക്കി പകരം പിണറായി പക്ഷത്തെതന്നെ പ്രമുഖനായ സി. എന്‍. മോഹനനെ സെക്രട്ടറിയാക്കാന്‍ പിണറായിപക്ഷത്ത് ധാരണയായിട്ടുണ്ട്. ഇക്കാര്യം വിഎസ്പക്ഷത്തെ പ്രമുഖരുമായി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചനടത്തിയിട്ടുണ്ട്. എന്നാല്‍ എന്തുവന്നാലും സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കുമെന്ന നിലപാടിലാണ് വിഎസ്പക്ഷം.

കെ. ചന്ദ്രന്‍പിള്ളയെ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് വിഎസ് പക്ഷത്തിന്റെ നീക്കം. സമ്മേളന പ്രതിനിധികളിലെ നേരിയ ഭൂരിപക്ഷം ഈ നീക്കത്തിന് ആക്കംകൂട്ടിയിട്ടുണ്ട്.

ഇതിനിടെ ജില്ല പിടിച്ചെടുക്കുന്നതിന് വാഗ്ദാനങ്ങളുമായി ഇരുപക്ഷവും സജീവമായി രംഗത്തുണ്ട്. സമ്മേളന പ്രതിനിധികളില്‍ ചാഞ്ചാടിനില്‍ക്കുന്നവരെ വശത്താക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം.

ഇതിനായി ജോലി വിഗ്ദാനവും വന്‍തുക ഓഫറും നല്‍കുന്നുണ്ട്. ജില്ലാ സമ്മേളനത്തിന്റെ പേരില്‍ വന്‍ പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊച്ചി റിഫൈനറി കേന്ദ്രമാക്കിയാണ് വന്‍ പിരിവ് നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.

 സമ്മേളനം വയല്‍നികത്തിയ ഭൂമിയില്‍

തൃപ്പൂണിത്തുറ: സിപിഎം ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം നടക്കുന്നത് പാടം നികത്തിയ ഭൂമിയില്‍. സമ്മേളനം ഇന്ന് ആരംഭിക്കുന്നത്. 15-ാം തീയതിയാണ് പൊതുസമ്മേളനം. നെല്‍പ്പാടം നികത്തിയ ഭൂമി സമ്മേളനവേദിയായി തെരഞ്ഞെടുത്തതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

പാടം നികത്തുന്നതിനെതിരെ നിരന്തരം സമരം ചെയ്യുന്ന സിപിഎം വയല്‍ നികത്തിയ ഭൂമിയാണ് സമ്മേളവേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. പാടം നികത്തിയ ഭൂമി പൊതുസമ്മേളന വേദിയായി തെരഞ്ഞെടുത്തപ്പോള്‍ തോട് മുറിച്ചു കടക്കുകയായിരുന്നു ആദ്യ വെല്ലുവിളി. പൂഴിയിറക്കി പ്രശ്‌നം പരിഹരിച്ചു.

തൃപ്പൂണിത്തുറയിലെ ബിജെപി നേതൃത്വം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സമ്മേളനത്തിന്റെ മറവില്‍ കൂടുതല്‍ പാടം നികത്തുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നതോടെ സ്ഥലം എംഎല്‍എ കൂടിയായ കെ. ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം എഡിഎം സമ്മേളനസ്ഥലത്ത് എത്തി പരിശോധന നടത്തി. വേദിയിലേക്കുളള വഴി മാത്രമാണ് പൂഴി ഇറക്കി നിക്കത്തുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ വിശദീകരണം നല്‍കി. ഇതോടെ പരിശോധനയും അവസാനിപ്പിച്ചു. പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്‌റ്റേറ്റുകാരുമായും ഏറെ അടുപ്പം പുലര്‍ത്തുന്നുവെന്ന ആരോപണവും ശക്തവുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.