സ്വന്തം മതത്തെക്കുറിച്ച് പഠിക്കാതെയാണ് അവര്‍ അന്യമതത്തില്‍ പോയത്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ ജനിച്ച മതത്തെക്കുറിച്ച് പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒന്നും ഇവിടെ ഇല്ല. മുസ്ലിങ്ങള്‍ക്ക് മദ്രസ്സയില്‍ പോയി പഠിക്കാം. ക്രിസ്ത്യന്‍സിന് പള്ളികളില്‍ പോയി പഠിക്കാം, ഹിന്ദുക്കള്‍ക്ക് അവരുടെ മതത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാനും പഠിക്കാനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ക്ഷേത്രങ്ങളില്‍ ഹിന്ദുക്കള്‍ കൊണ്ടിടുന്ന പണവും സര്‍ക്കാര്‍ വീതംവച്ച് എടുക്കുന്നു. ഇവിടെ ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല.
മനോജ് .ആര്‍.എസ്
എന്തിനിപ്പോള്‍
ഈ എതിര്‍പ്പ്
ക്രിസ്തുമതം സ്വീകരിച്ച പിന്നാക്ക ജാതിയില്‍പ്പെട്ടവര്‍ക്ക് അവരുടെ സര്‍ക്കാരില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമായി. അവരെ ക്രിസ്തീയ സഭകള്‍ തുല്യരായി കണക്കാക്കുന്നതുമില്ല. ഉന്നത കുലജാതരായ ക്രിസ്തീയ സഭാംഗങ്ങള്‍ അവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നില്ല. അവര്‍ക്ക് ഒരു സ്ഥാനമാനങ്ങളുമില്ല. അവര്‍ വിശ്വസിച്ചിരുന്ന മതത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ സര്‍ക്കാര്‍ അവര്‍ക്കു പഴയതുപോലെ ആനുകൂല്യങ്ങള്‍ കൊടുക്കുമെങ്കില്‍ അവര്‍ പോകട്ടെ. അവരെ ഇങ്ങോട്ട് കൊണ്ടുവന്നപ്പോള്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍ എത്തിക്കാം എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ല. ഇപ്പോള്‍ അവര്‍ ഹിന്ദുമതത്തിലേക്ക് മടങ്ങുന്നതിനെ ആരും എതിര്‍ക്കേണ്ട കാര്യമില്ല.
കൊല്ലം ജോര്‍ജ്ജ്
















