പരഹൃദയവാസിയായി വാഴുന്ന പരമാത്മാവ് സാക്ഷാല്‍ ആത്മാവിന്റെ ഉടമസ്ഥന്‍, ഉള്‍സ്വരൂപന്‍, ഉടയവന്‍, കരുണക്കാതല്‍, കായാമ്പുമേനി, ഉള്‍ക്കാമ്പില്‍ എപ്പോഴും വിളയാടുന്ന രൂപം, ഇതെല്ലാം ആണെങ്കിലും വന്നു ജന്മമെടുത്തത് താഴ്ന്ന കുലത്തിലാണ്. അതാണ് വലിയ പരാജയത്തിനു കാരണമായി ഭവിച്ചത്; കാരണം താണ കുലത്തില്‍ വന്നു ജാതനായതോടുകൂടി നാമത്തിനും രൂപത്തിനും ബാഹ്യമായ അംഗീകാരം കുറഞ്ഞുപോയി. എന്നാല്‍ പരമഭക്തരായ നിഷ്‌കളങ്ക ഹൃദയങ്ങള്‍ക്ക് ഞാന്‍ ആരാണെന്ന് വര്‍ണ്ണിച്ചുകൊടുക്കുവാന്‍ നാവിനു കഴിവില്ലാത്തതുപോലെ ആയിപ്പോയി. എന്നാല്‍ അതിന്റെ പരമസത്യം ഇവിടെനിന്നും വെളിപ്പെടുത്തുകയാണ്.
















