Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലങ്കയില്‍ ഇനി സിരിസേന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2015, 12:20 am IST
inWorld

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍മഹിന്ദ രാജപക്ഷെയ്‌ക്ക് വന്‍തോല്‍വി. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി മൈത്രീപാല സിരിസേന പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെഒരു പതിറ്റാണ്ട് നീണ്ട രാജപക്ഷെ ഭരണത്തിന് അന്ത്യമായി. വോട്ടെണ്ണല്‍ പുരോഗമിക്കവെ 51.62 ശതമാനം (18,25,014) വോട്ടുമായി 63കാരനായ സിരിസേന ബഹുദൂരം മുന്നിലാണ്. രാജപക്ഷെയ്‌ക്ക് 47.23 (16,76,242) ശതമാനം വോട്ടാണ് ഇതുവരെ ലഭിച്ചത്. മൂന്നാമതും അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് രാജപക്ഷെ ഭരണകാലാവധിയില്‍ ഒരുവര്‍ഷം ബാക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് നടത്തിയതും കനത്തതിരിച്ചടി ഏറ്റുവാങ്ങിയതും.

ജനവിധി മാനിച്ച് രാജപക്ഷെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസ് ഒഴിഞ്ഞതായി മാധ്യമ സെക്രട്ടറി വിജയന്ത ഹെറാത്ത് പറഞ്ഞു. സിരിസേന ഇന്നലെത്തന്നെ സ്ഥാനമേറ്റു.

തമിഴരുടെയും ന്യൂനപക്ഷമായ മുസ്ലിങ്ങളുടെയും വോട്ടാണ് സിരിസേനയെ തകര്‍പ്പന്‍ വിജയത്തിലെത്തിച്ചത്. ഇവര്‍ക്ക് ശക്തിയുള്ള വടക്ക്, കിഴക്ക്, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ സിരിസേനയ്‌ക്ക് നല്ല ജനപിന്തുണ ലഭിച്ചു. തമിഴര്‍ക്ക് മുന്‍തൂക്കമുള്ള ജാഫ്‌നയില്‍ സിരിസേന 2,53,574 വോട്ടു നേടിയപ്പോള്‍ രാജപക്ഷെയ്‌ക്ക് 74,454 വോട്ടാണ് കിട്ടിയത്. വന്നിയില്‍ 80.5 ശതമാനം വോട്ടും സിരിസേന സ്വന്തമാക്കി; രാജപക്ഷെയെ വെറും 19.5 ശതമാനംപേര്‍ മാത്രമേ പിന്തുണച്ചുള്ളു.

എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ട ശേഷം തമിഴര്‍ക്കെതിരെ രാജ്യമെമ്പാടും പട്ടാളം അഴിച്ചുവിട്ട  കൊടുംക്രൂരതകളാണ് രാജപക്ഷെയ്‌ക്ക് വിനയായത്. വന്‍ ജനപിന്തുണ തനിക്കുണ്ടെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ വീണ്ടും അധികാരത്തിലേറാന്‍ കഴിയുമെന്നും കരുതി എടുത്തുചാടിയ രാജപക്ഷെയുടെ കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ രാജപക്ഷെ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് കൈയാളിയ സഹപ്രവര്‍ത്തകന്‍ സിരിസേന അപ്രതീക്ഷിത വിജയം സ്വന്തമാക്കി. ശക്തമെങ്കിലും രാജപക്ഷെയുടെ പല നടപടികളും തമിഴ്‌വിരുദ്ധമായിരുന്നു.  എല്‍ടിടിഇക്കാരോടും തമിഴരോടും കാട്ടിയ ക്രൂരതകളും രാജപക്ഷെയ്‌ക്ക് വിനയായെന്നു വിലയിരുത്തപ്പെടുന്നു.

പ്രഭാകരനോടുള്ള ശത്രുത പ്രഭാകരന്റെ പത്തു വയസുകാരന്‍ മകനോടും പട്ടാളം കാട്ടിയത് ലോകമെങ്ങും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സൈന്യത്തിന്റെ പിടിയിലായശേഷം ശാന്തനായി ബിസ്‌ക്കറ്റ് കഴിച്ചുകൊണ്ടിരിക്കവെയാണ് കണ്ണില്‍ച്ചോരയില്ലാത്ത ചില പട്ടാളക്കാര്‍ അവനെ വധിച്ചത്. പുലികള്‍ കീഴടങ്ങിയോടെ ലങ്കയിലെങ്ങും പട്ടാളം കിരാതമായ പീഡനങ്ങള്‍ അഴിച്ചുവിട്ടു.

തമിഴരെ തെരഞ്ഞുപിടിച്ച് വെടിവെച്ചുകൊന്നു. യുവതികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തി. വഴിയോരങ്ങളിലും വീടുകൡലും യുവതികളുടെ നഗ്ന മൃതദേഹങ്ങള്‍ കിടക്കുന്നതിന്റെ ഭയാനകമായ ചിത്രങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടിരുന്നു. രാജപക്ഷെയുടെ തോല്‍വി ഭാരതത്തിലെ തമിഴ് രാഷ്‌ട്രീയ രംഗത്ത് സ്വാധീനമുണ്ടാക്കും. ലങ്കയിലെ ജനവിധിയെ തമിഴ്‌നാട്  അക്ഷരാര്‍ഥത്തില്‍ ആഘോഷമാക്കുകയാണ്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് തമിഴ് ജനത ഇത് ആഘോഷിച്ചത്.

സിരിസേനയെ മോദി അനുമോദിച്ചു

ന്യൂദല്‍ഹി: ലങ്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൈത്രീപാല സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. സമാധാനപരവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് നടത്തിയതിന് മോദി ലങ്കന്‍ ജനതയെയും അഭിനന്ദിച്ചു. അയല്‍ക്കാരെന്നും അടുത്ത സുഹൃത്തെന്നുമുള്ള നിലയ്‌ക്ക് ശ്രീലങ്കയുടെ സമാധാനത്തിനും വികസനത്തിനും പുരോഗതിക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും നിയുക്ത ലങ്കന്‍ പ്രസിഡന്റിനെ മോദി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

India

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

പുതിയ വാര്‍ത്തകള്‍

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.