Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ശബരിമല: കൊടിമരം ദേവസ്വത്തിന്റെ സ്വര്‍ണം ഉപയോഗിച്ച് നിര്‍മ്മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 10:43 pm IST
inTravel

ശബരിമല : ശബരിമലയില്‍ പുതിയതായി നിര്‍മ്മിക്കുന്ന കൊടിമരത്തിന്   ദേവസ്വത്തിന്റെ സ്വര്‍ണ്ണം ഉപയോഗിച്ച് നിര്‍മ്മിക്കുമെന്ന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  അഡ്വ. എം.പി.ഗോവിന്ദനായര്‍.

ഇതിനായി നൂറ്റിമുപ്പത് കിലോ സ്വര്‍ണ്ണമാണ് വേണ്ടത്. ഭക്തര്‍ നല്‍കിയ സ്വര്‍ണ്ണം ദേവസ്വത്തിന്റെ പക്കലുണ്ട് ഇത് ഉപയോഗിച്ച്  പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ കൊടിമരം നിര്‍മ്മിക്കാനാകും . കൊടിമരത്തിന് 15 പറയും, വെണ്ട, ദണ്ഡ്, വാഹനം അഷ്ടദിക്ക് പാലകര്‍, പഞ്ചവര്‍ഗ്ഗതറ എന്നിവയാണ്  സ്വര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്നത്.

നിലവിലുള്ള കൊടിമരത്തിന്റെ ഉയരം തന്നെയാകും പുതിയകൊടിമരത്തിനും ആറേമുക്കാല്‍ മീറ്റര്‍ ഉയരമാണ് കൊടിമരത്തിനുള്ളത്. കൊടിമരത്തിന്റെ ഒരോ പറയ്‌ക്കും എട്ടുകിലോ  സ്വര്‍ണ്ണംവീതം വേണമെന്നും പ്രസിഡന്റ് പറഞ്ഞു.   നിലവിലെ കൊടിമരത്തിന്റെ തൂണ് കോണ്‍ക്രീറ്റിലാണ് നിര്‍മ്മിച്ചിരുന്നത്. ഇത് ഒഴിവാക്കി പരമ്പരാഗത രീതിയില്‍ തേക്ക് തടി ഉപയോഗിച്ചായിരിക്കും പുതിയകൊടിമരത്തിന്റെ തൂണ് സ്ഥാപിക്കുക.

ലക്ഷണമൊത്ത  തേക്ക് തടി അയ്യപ്പസേവാസംഘം വാങ്ങി നല്‍കാമെന്ന്  ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇത് ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു.  വളവുകളില്ലാത്ത കാതലുള്ളതേക്ക് മരം കണ്ടെത്തിയശേഷം വൃക്ഷപൂജ ചെയ്ത് വൃക്ഷത്തിന്റെ അനുഞ്ജ വാങ്ങി മുറിച്ചുകൊണ്ടുവന്ന് രൂപപ്പെടുത്തി ആറുമാസത്തോളം എണ്ണത്തോണിയില്‍ സൂക്ഷിച്ചശേഷമേ കൊടിമരത്തിന്റെ തൂണ് പ്രതിഷ്ഠിക്കാനാകൂ.

കൊടിമരത്തിന്റെ ചുവട്ടില്‍ ജീര്‍ണ്ണതയുണ്ടന്നും കൊടിമരത്തിന്റെ പഞ്ചവര്‍ഗ്ഗതറയില്‍ പെയിംന്റ് അടിച്ചതുമൂലം ചൈതന്യലോപം ഉണ്ടായതായും അതിനാല്‍ പുതിയ കൊടിമരം സ്ഥാപിക്കണമെന്നും അടിത്തിടെ സന്നിധാനത്തു നടന്ന അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ കണ്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വരുന്ന കൊടിയേറ്റ് ഉത്സവത്തിനുശേഷം നിലവിലുള്ള കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര് ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. ഈ തീര്‍ത്ഥാടന കാലം കഴിഞ്ഞാലുടന്‍ കൊടിമരം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കൂടാതെ തേയ്‌മാനം സംഭവിച്ച പതിനെട്ടാംപടിയുടെ  പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച കവചം മാറ്റി  പുതിയത പഞ്ചലോഹകവചവും  സ്ഥാപിക്കും.

കൊടിമരം പ്രതിഷ്ഠിക്കുന്നതോടൊപ്പം തന്നെയാകും പടിയുടെ  പഞ്ചലോഹം കവചവും മാറ്റി പുതിയത് സ്ഥാപിക്കുക. പടിയുടെ നിലവിലുള്ള കവചം തേഞ്ഞ്  പൊട്ടല്‍ സംഭവിച്ചതിനാല്‍ പടി കയറുന്ന ഭക്തരുടെ കാല്‍ മുറിയുകയും കൊടിമരചുവട്ടിലും സന്നിധാനത്തും രക്തം വീണ് അശുദ്ധിഉണ്ടായതും കാരണം ഈ മണ്ഡലകാലത്ത് നിരവധി തവണ  പഞ്ചപുണ്യാഹം നടത്തി ശുദ്ധിക്രിയ നടത്തേണ്ടിവന്നിരുന്നു.   ഇതെല്ലാം പരിഗണിച്ചാണ് പതിനെട്ടാം പടിയുടെ പൊട്ടിയ പഞ്ചലോഹ കവചം മാറ്റി പുതിയത് സ്ഥാപിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.