Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 692-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 08:27 pm IST
in Samskriti

രാമന്‍ പറഞ്ഞു: നട്ടുച്ചയ്‌ക്ക് സൂര്യപ്രകാശം ജാജ്വല്യമാനമാകുന്നതുപോലെ സ്വയമേവയാണ് പ്രബുദ്ധത അല്ലെങ്കില്‍ സാക്ഷാത്കാരം ഉണ്ടാവുന്നത്. പ്രബുദ്ധനില്‍ എല്ലാ ആശകളും ആശങ്കകളും അസ്തമിച്ചിരിക്കുന്നു. അതിനാല്‍ നിര്‍വ്വാണപദം അയാളെ തേടിയെത്തുന്നത് അനിഛാപൂര്‍വ്വമായാണ്.

അയാള്‍ സദാ ധ്യാനനിരതനാണ്. അയാള്‍ തന്റെ സ്വഭാവത്തില്‍ സുദൃഢചിത്തനാണ്. അയാള്‍ യാതൊന്നിനായും ആശിക്കുകയോ ഒന്നിനെയും നിരാകരിക്കുകയോ ചെയ്യുന്നില്ല.

കത്തിച്ചുവെച്ച വിളക്കിന്റെ പ്രകാശത്തില്‍ എല്ലാ കര്‍മ്മങ്ങളും നടക്കുന്നുവെങ്കിലും വിളക്കിന് ആ കര്‍മ്മങ്ങളില്‍ യാതോരു പ്രതിപത്തിയുമില്ല. പ്രബുദ്ധന്‍ ജീവിക്കുന്നു, കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു. എന്നാല്‍ അതെല്ലാം അനിഛാപൂര്‍വ്വമത്രേ.

അനന്താവബോധം മാത്രമേയുള്ളൂ. അത് സൃഷ്ടിയായി പ്രകടമാവുന്നു. അതിനെ ബ്രഹ്മം എന്നും വിളിക്കുന്നു. ഇത് സമ്യക്കായി ‘കാണുന്നവന്‍’ ശാന്തിയറിയുന്നു.

ലോകവിഷയങ്ങളും വസ്തുക്കളുമൊന്നും ബ്രഹ്മഭിന്നമല്ല. ഇതിനുമപ്പുറം സത്യജ്ഞാനികള്‍ അനിര്‍വചനീയവും അവര്‍ണ്ണനീയവുമായ അനന്തത്തില്‍ വിരാജിക്കുന്നു. ‘ഇത് മാത്രമാണ് ഉണ്മ’ എന്നും മറ്റുമുള്ള വിവരണങ്ങള്‍ പോലും അപര്യാപ്തം.

സംസാരം ദുഖമയമാകുമ്പോള്‍ പ്രശാന്തശീതളിമയാണ് നിര്‍വാണപദം. തടിയില്‍ ഇനിയും കൊത്തിയെടുത്തിട്ടില്ലത്ത ശില്പമെന്നതുപോലെ അനന്തബോധത്തില്‍ സംസാരം നിലകൊള്ളുന്നു. അത് അവിച്ഛിന്നമാണ്. വിവിധ ജീവികള്‍ ആ ശില്‍പ്പത്തെക്കാണുന്നത് വിവിധരീതികളില്‍ ആണ്. അത് സുഖാനുഭവമാണെങ്കിലും നിര്‍വ്വാണമാണെങ്കിലും ഓരോരുത്തരും അവരവര്‍ക്ക് യോജിച്ച ‘ശില്‍പ്പത്തെ’ അവരവരുടെ ആഗ്രഹത്തിനൊത്ത്, വാസനയ്‌ക്കൊത്ത് രൂപപ്പെടുത്തുകയാണ്.

എന്നാല്‍ ഇതെല്ലാം വാസ്തവത്തില്‍ ആത്മാവ് മാത്രമാണ്. കൊത്തിയെടുത്ത ശില്‍പ്പങ്ങളും തടിതന്നെയാണല്ലോ. സ്വപ്‌നത്തില്‍ ബന്ധുക്കള്‍ മരിക്കുന്ന കാഴ്ചയ്‌ക്ക് ഉണരുമ്പോള്‍ ദുഖമുണ്ടാക്കാന്‍ കഴിയില്ല. അതുപോലെ പ്രബുദ്ധന്‍ ലോകമെന്ന കാഴ്ചയാല്‍ ബാധിക്കപ്പെടുന്നില്ല. എല്ലാമെല്ലാം ഒരേയൊരു അനന്തബോധം മാത്രമെന്ന അറിവില്‍ എല്ലാ വിഭ്രമങ്ങളും ഇല്ലാതാവുന്നു. ആശകള്‍ക്ക് അന്തമായി.

ആശകളുടെ, അന്ത്യം പ്രബുദ്ധതയെ പ്രോജ്വലിപ്പിക്കുന്നു. പ്രബുദ്ധത ആശകളെ അവസാനിപ്പിക്കുന്നത് കൂടുതല്‍ തീവ്രമാക്കുകയും ചെയ്യുന്നു.’പ്രബുദ്ധതയുടെ മുഖ്യലക്ഷണം ആശകളുടെ, ആര്‍ത്തിത്വരകളുടെ അന്ത്യമാണ്. ആശകളൊടുങ്ങാത്തപ്പോള്‍ പ്രബുദ്ധതയില്ല. എന്നാല്‍ ശാസ്ത്രപരമായി നോക്കിയാല്‍ ആശകള്‍ വാസ്തവത്തില്‍ അജ്ഞാനമാണ്. കുടിലതയാണ്.

ആഗ്രഹവിരാമവും പ്രബുദ്ധതയും പരസ്പരം പ്രോല്‍സാഹിപ്പിക്കുന്നില്ലെങ്കില്‍ അവ രണ്ടും അസത്താണ്. പൂര്‍ണ്ണപ്രബുദ്ധതയില്‍ ഉദിക്കുന്ന ആഗ്രഹവിരാമം മോക്ഷമാണ്. ഇതുണ്ടായിക്കഴിഞ്ഞാല്‍ ഒരുവന്‍ പിന്നീട് ദുഖിക്കുന്നില്ല.

ജീവിതം മുന്നോട്ടു പോകുന്നതിനു യാതൊരു തടസ്സങ്ങളുമില്ല. ആത്മാരാമനായി വര്‍ത്തിക്കുമ്പോള്‍ അയാള്‍ ആനന്ദം അനുഭവിക്കുന്നു. ആശകള്‍ അടങ്ങിയതിനാല്‍ അയാളില്‍ അഹംകാരമില്ല. അയാളുടെ കര്‍മ്മങ്ങള്‍ അനിച്ഛാപൂര്‍വമാകുന്നു. ആ ജീവിതം പൂര്‍ണ്ണനിര്‍മ്മലമാണപ്പോള്‍. കോടികളില്‍ ഒരാള്‍ക്ക് ഈയവസ്ഥയില്‍, ശുദ്ധസത്തയില്‍ ഒരുപക്ഷേ എത്താനാകും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.