Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പാക്കിസ്ഥാന്റേത് ദ്വിമുഖാക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2015, 08:02 pm IST
inVicharam

പാക്കിസ്ഥാന്‍ ഒരു തെമ്മാടി രാജ്യമാണെന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുപോലും സുരക്ഷിതത്വം നല്‍കാന്‍ പാക്കിസ്ഥാന് കഴിയുന്നില്ല. ഭീകരരെ ഉത്പാദിപ്പിക്കുകയും അവരെ പോറ്റി വളര്‍ത്തുകയും ചെയ്യുന്ന പാക്കിസ്ഥാനില്‍ വികസിക്കുന്നത് ഭീകര വ്യവസായം മാത്രമാണ്. സ്വന്തം രാജ്യത്തില്ലാത്ത സമാധാനം അയല്‍പക്കത്തും ഉണ്ടാകരുതെന്ന വാശിയിലാണ് പാക്കിസ്ഥാന്‍. അതിനുള്ള സംഘടിത ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് വെടിക്കോപ്പ് നിറച്ച് ഭാരതത്തിന്റെ കരയെ ലക്ഷ്യമാക്കി ബോട്ട് കുതിച്ചത്.

തക്ക സമയത്ത് ഭാരതത്തിന്റെ രഹസ്യാന്വേഷണ വിഭാഗവും നാവികസേനയും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ എട്ടുവര്‍ഷം മുമ്പ് മുംബൈ നഗരത്തെ യുദ്ധക്കളമാക്കിയതിന്റെ ആവര്‍ത്തനം സംഭവിച്ചില്ല. അന്ന് 163 പേര്‍ വധിക്കപ്പെടുക മാത്രമല്ല ഒട്ടേറെ നാശനഷ്ടങ്ങളും സംഭവിച്ചു. 76 മണിക്കൂറിന് ശേഷമാണ് സാധാരണ നില കൈവരിക്കാന്‍ സാധിച്ചത്. പാക്കിസ്ഥാനില്‍ നിന്നും മുംബൈയെ ലക്ഷ്യമക്കി ഭീകരരുടെ ബോട്ട് നീങ്ങുന്നുണ്ടെന്ന് അന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദല്‍ഹിയിലും മഹാരാഷ്‌ട്രയിലും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് ഗൗനിച്ചില്ല.

ഭീകരരെത്തി രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം ചോരക്കളമാക്കിയിട്ടും ശക്തമായ നടപടി സ്വീകരിക്കാനുള്ള അനുമതി ബന്ധപ്പെട്ട സര്‍ക്കാരുകള്‍ നല്‍കാതെ അമാന്തം കാണിച്ചു. അതുപോലൊരു പദ്ധതിയെയാണ് തന്ത്രപരമായ നീക്കങ്ങളിലൂടെ തകര്‍ത്തത്.

ഇപ്പോള്‍ ഗുജറാത്തിനെ ലക്ഷ്യമിട്ടാണ് പാക്ക് ബോട്ട് നീങ്ങിയത്.ഗുജറാത്തിന് 1660 കിലോമീറ്റര്‍ കടലോര ദൈര്‍ഘ്യമുണ്ട്. പോര്‍ബന്ദറില്‍ ഇറങ്ങി ഗാന്ധിനഗര്‍വരെ എത്തി ഭാരതത്തെ വിറപ്പിക്കാന്‍ പാക്കിസ്ഥാന്‍ കൊതിച്ചിരിക്കാം.

ബോട്ടിലുള്ളവര്‍ തായ്‌ലിന്റിലേക്കും പാക്കിസ്ഥാനിലേക്കും അയച്ച സന്ദേശങ്ങള്‍ ഭാരതത്തിന്റെ രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്തതോടെയാണ് നടപടികള്‍ ചടുലമാക്കിയത്. ഗുജറാത്തില്‍ പ്രവാസി ദിനത്തോടനുബന്ധിച്ച് ആഗോള ഉച്ചകോടി നടക്കാനിരിക്കുന്നു. പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ചടങ്ങാണിത്. പ്രതിരോധമന്ത്രിയുടെ സംസ്ഥാനമായ ഗോവയും അവരുടെ ലക്ഷ്യമാണെന്ന് വിവരം ലഭിച്ചിരിക്കുകയാണ്. അതുമല്ലെങ്കില്‍ ഒബാമ പങ്കെടുക്കുന്ന റിപ്പബ്ലിക്ദിന ചടങ്ങിന്റെ അലങ്കോലം.

പാക്കിസ്ഥാന്റെ ലക്ഷ്യം തക്കവും തരവും നോക്കി നടപ്പാക്കിയേനെ. അതൊക്കെ പൂര്‍ണ്ണമായും അവസാനിച്ചു എന്നൊന്നും കരുതിക്കൂടാ. വിശ്വസിക്കാന്‍ പറ്റാത്ത രാജ്യമാണ് പാക്കിസ്ഥാനെന്ന് അവര്‍ തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ തകര്‍ക്കപ്പെട്ട ബോട്ട് തങ്ങളുടെ അല്ലെന്നും മീന്‍പിടുത്തക്കാരാണ് അതിലുള്ളതെന്നുമൊക്കെ പാക്കിസ്ഥാന്‍ പുലമ്പുന്നത് ഇരട്ടത്താപ്പാണ്. ബോട്ട് പാക്കിസ്ഥാന്റെതല്ലെങ്കില്‍ അതിലുള്ളത് മീന്‍പിടുത്തക്കാരാണെന്ന് പാക്കിസ്ഥാന്‍ ഉറപ്പിക്കുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല.

മീന്‍പിടുത്തക്കാരുടെ വേഷവും ഭാഷയുമല്ല ബോട്ടിലുള്ളവരുടേതെന്ന് ഭാരത സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. വേഗതകൂട്ടി ഭാരതത്തിന്റെ സൈനിക കപ്പലിനെ വെട്ടിച്ചു പോകാന്‍ ഒന്നരമണിക്കൂറോളം ശ്രമിച്ച ബോട്ട് ഒടുവില്‍ താനേ കത്തിയമര്‍ന്നത് പിടിക്കപ്പെടുമെന്നുറപ്പായപ്പോഴാണ്. ഇതൊക്കെ എന്തിന്റെ ലക്ഷണമാണെന്ന് ദേശസ്‌നേഹികള്‍ക്കെല്ലാം തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ നമ്മുടെ രാജ്യത്തെ പ്രതിപക്ഷത്തിന് പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന് ഇത് മനസ്സിലാകുന്നില്ല.

പാക്കിസ്ഥാനിലേതുപോലെ അസ്ഥിരതയും ഭീകരതയും കൂട്ടക്കുരുതിയുമൊക്കെ ഇവിടെ നടന്നുകാണാനാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നതെന്നാണ് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

കടല്‍വഴി കരയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതോടൊപ്പം അതിര്‍ത്തിയില്‍ നിരന്തരം വെടിവയ്‌പ്പു നടത്തുക എന്ന ദ്വിമുഖ ആക്രമണ തന്ത്രമാണ് പാക്കിസ്ഥാന്‍ പ്രയോഗിക്കുന്നത്. ദിവസങ്ങളായി അതിര്‍ത്തിയില്‍ വെടിവയ്‌പ്പ് തുടരുകയാണ്. ശക്തമായ തിരിച്ചടി ലഭിക്കുമ്പോള്‍ പാക് നേതൃത്വം അലറിവിളിച്ച് അന്താരാഷ്‌ട്ര ശദ്ധനേടാനും പരിശ്രമിക്കുകയാണ്. ഏറ്റവും ഒടുവില്‍ വെള്ളിയാഴ്ച രാത്രിയിലുടനീളമുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ മരിച്ചിട്ടുണ്ട്.

ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ബിഎസ്എഫ് അതിശക്തമായി തിരിച്ചടിച്ച് മൂന്നു പാക്കിസ്ഥാന്‍ പട്ടാളക്കാരെ വധിച്ചു. ഇതോടെ കൊല്ലപ്പെട്ട പാക് പട്ടാളക്കാരുടെ എണ്ണം ഏഴായി. ഇതിനിടെ നുഴഞ്ഞുകയറ്റ ശ്രമവും നടക്കുകയാണ്. അതിര്‍ത്തിയിലെ ഗ്രാമങ്ങളും പതിമൂന്ന് ബിഎസ്എഫ് പോസ്റ്റുകളും ലക്ഷ്യമിട്ടായിരുന്നു വെടിവെപ്പ്. മോര്‍ട്ടാറുകളും ഷെല്ലുകളും യന്ത്രത്തോക്കുകളും മാറിമാറി അവര്‍ ഉപയോഗിച്ചു.

ഗ്രാമവാസികള്‍ ബങ്കറുകളിലാണ് അഭയം തേടിയിരിക്കുന്നത്. വെടിയൊച്ച ശമിക്കുന്ന സമയം നോക്കിയാണ് അവരെ പുറത്തിറക്കി സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോയത്. പാക് വെടിവെപ്പിനിടെ ഭീകരരെ അതിര്‍ത്തി കടത്തിവിടാനുള്ള ശ്രമവും ഭാരത സൈന്യം തകര്‍ത്തുകൊണ്ടിരിക്കുന്നു.

കാലവും കാലാവസ്ഥയും മാറിയത് പാക്കിസ്ഥാന്‍ മനസ്സിലാക്കണം. ഭാരതത്തെ സൈന്യത്തെ ഉപയോഗിച്ച് ഇക്കളിപ്പെടുത്തുമ്പോള്‍ കുണുങ്ങിച്ചിരിച്ച് ആസ്വദിച്ചിരിക്കുന്ന സര്‍ക്കാരല്ല ഇവിടെ ഉള്ളതെന്ന് മനസ്സിലാക്കണം. കാര്‍ഗിലിലെ അനുഭവത്തില്‍ നിന്ന് ഒന്നും പഠിച്ചില്ലെന്ന ഭാവമാണെങ്കില്‍ അത് പാക്കിസ്ഥാന്റെ തന്നെ അന്ത്യത്തിലേക്കാണ് ചെന്നെത്തുകയെന്നോര്‍ക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.