കൊച്ചി: ഐഡിയ സെല്ലുലാര്‍ സംഘടിപ്പിച്ച ‘പ്ലേ ഫോര്‍ ഗോള്‍ഡ്’- സീസണ് 2 മല്‍സരത്തില്‍ അഖിലേന്ത്യാ തലത്തിലെ വിജയികളിലൊരാളായി കൊച്ചി കാക്കനാട് സ്വദേശി സുഹറ തിരഞ്ഞെടുക്കപ്പെട്ടു. വിജയിക്ക് ഒരു ലക്ഷം രൂപയുടെ ഗോള്‍ഡ് വൗച്ചറുകള്‍ സമ്മാനിച്ചു.
അഖിലേന്ത്യാ തലത്തില്‍ നടത്തിയ മല്‍സരത്തില്‍ 100 രൂപയുടെ പ്രതിദിന റീചാര്‍ജ് മുതല്‍ ബംബര്‍ സമ്മാനമായി 20 ലക്ഷം രൂപയുടെ ഗോള്‍ഡ് വൗച്ചറുകള്‍ വരെയുള്ള വിവിധ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. 90 ദിവസ കാലയളവില്‍ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്.
















