കായംകുളം: മാല മോഷണകേസില്‍ തെന്മല പോലീസിന്റെ പിടിയിലായ ഇമാം മുഹമ്മദ് മന്‍സൂറിന്റെയും ബൈക്ക് മോഷണക്കേസില്‍ പ്രതിയായ സുഹൃത്ത് മുഹമ്മദ് യാസ്, പോലീസ് പരിശോധനയില്‍ പിടികൂടിയ ആലപ്പുഴ സ്വദേശിനിയേയും കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ സമാനമായ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും മോഷണമുതലുകള്‍ പിടിക്കപ്പെട്ട സ്ത്രീ മുഖേനയാണോ വിറ്റിട്ടുള്ളതെന്നും, ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നതും അന്വേഷണ പരിധിയില്‍ വരും. മുഹമ്മദ് മന്‍സൂര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇയാള്‍ വളരെ കുറച്ചു ദിവസങ്ങളെ ഓരോ സ്ഥലത്തും ജോലിനോക്കാറുള്ളൂവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് പറയുന്നു.
















