ഇടുക്കി : പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡു പദ്ധതിയില്‍പ്പെടുത്തി ഇടുക്കി ജില്ലയില്‍ 41 റോഡുകളുടെ നിര്‍മ്മാണം ജനുവരിയില്‍ ആരംഭിക്കും. അഞ്ചു വര്‍ഷം കൊണ്ട് ജില്ലയിലെ മുഴുവന്‍ ഗ്രാമീണ റോഡുകളും നവീകരിക്കാനാണ് ലക്ഷ്യം. ഈ മാസം 108 കോടി രൂപ ചെലവില്‍ 126 കിലോമീറ്റര്‍ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണമാണ് ആരംഭിക്കുന്നത്. 41 റോഡുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ റോഡു വികസന രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇടനല്‍കും.
പി.എം.ജി.എസ്.വൈ, നബാര്‍ഡ് ,എം.പി.ഫണ്ട് മറ്റ് കേന്ദ്രാവിഷ്‌കൃത ഫണ്ടുകള്‍ എന്നിവ ഉപയോഗപ്പെടുത്തി മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമീണ റോഡുകളും ഗതാഗത യോഗ്യമാക്കുന്നതിനാണു പരിശ്രമിക്കുന്നതെന്നാണ് എം.പി. ജോയ്‌സ് ജോര്‍ജ്ജ് പറയുന്നത്.
ഡി.ആര്‍.ആര്‍.പി (ഡിസ്ട്രിക്ട് റൂറല്‍ റോഡ് പ്ലാന്‍) ഇടുക്കി ജില്ലയില്‍ സര്‍വ്വേ പൂര്‍ത്തിയായതായും എം.പി.വ്യക്തമാക്കി.
സംസ്ഥാനത്ത് ഇടുക്കി ജില്ലയിലാണ് കേന്ദ്ര പദ്ധതികളുടെ ആദ്യം സര്‍വ്വേ പൂര്‍ത്തിയായത്. ആയിരം റോഡുകളാണ് ജില്ലയില്‍ റോഡു പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 570 റോഡുകള്‍ ഏറ്റവും അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന പട്ടികയില്‍ പ്രതേ്യകം തയ്യാറാക്കിയിട്ടുണ്ട്.
















