Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലേഷ്യന്‍ വിമാനം തകര്‍ന്നത് കടലില്‍ വീണശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 09:32 pm IST
in World

മലേഷ്യന്‍ വിമാന ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ത്യോനേഷ്യന്‍ സൈനികര്‍ സുരബയ വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍

ജക്കാര്‍ത്ത: മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യയുടെ യാത്രാവിമാനത്തിനുണ്ടായ അപകടം സംബന്ധിച്ച ദുരൂഹതയുടെ ചുരുളഴിയുന്നു. വിമാനം ആകാശത്ത് വച്ച് പൊട്ടിച്ചിതറിയില്ലെന്നും കടലില്‍ വീണു തകര്‍ന്നതാണെന്നും വ്യക്തമായി. ജാവാ കടലില്‍ കണ്ടെത്തിയ മൃതദേഹങ്ങളിലൊന്നില്‍ ലൈഫ് ജാക്കറ്റും മറ്റുചിലവയില്‍ വസ്ത്രങ്ങളുമുണ്ടായിരുന്നതാണ് ഇത്തരമൊരു നിഗമനത്തിനു കാരണം. ബോര്‍ണിയോ ദ്വീപിനു സമീപം കടലില്‍ 30 മീറ്റര്‍ താഴ്‌ച്ചയില്‍ വിമാനത്തിന്റെ ചട്ടക്കൂട് സോണാര്‍ റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തിയതായും ഇന്തോനേഷ്യന്‍ തിരച്ചില്‍ സംഘം വെളിപ്പെടുത്തി.

മൃതശരീരങ്ങള്‍ കരയ്‌ക്കെത്തിക്കുന്നതിനുള്ള ദൗത്യം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ വീണ്ടെടുത്തു. അതില്‍ രണ്ടെണ്ണം കിഴക്കന്‍ ജാവാ പ്രവിശ്യയിലെ സുരബയയ്‌ക്കു സമീപത്തെ ജുവാന്ത വിമാനത്താവളത്തില്‍ കൊണ്ടുവന്നു.

അപകടസ്ഥലത്തു നിന്നും ബാഗുകളിലാക്കി പാങ് കലന്‍ബന്‍ സൈനിക വിമാനത്താവളത്തില്‍ എത്തിച്ചശേഷമാണ് ശവപ്പെട്ടികളിലേക്ക് മാറ്റിയത്. മരിച്ചയാളെ തിരിച്ചറിയാന്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളോട് ഡിഎന്‍എ സാംപിളുകളും ആവശ്യപ്പെട്ടു. സുരബയ പോലീസ് ഹോസ്പിറ്റില്‍ വച്ചാണ് ഡിഎന്‍എ പരിശോധന. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനായി 130 ആംബുലന്‍സുകളും ഒരുക്കിനിര്‍ത്തിക്കഴിഞ്ഞു.

ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് 162 പേരുമായി പറന്നുയര്‍ന്ന മലേഷ്യന്‍ വിമാനം ഞായറാഴ്ച രാവിലെയാണ് ജാവാ കടലിന് മുകളില്‍വച്ചു കാണാതായത്. ആദ്യ രണ്ടു ദിവസങ്ങളിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കിലും വിമാനം കടലില്‍ വീണെന്നു തിരച്ചിലിന്റെ മൂന്നാം ദിനം സ്ഥിരീകരിക്കപ്പെട്ടു. 40ഓളം മൃതശരീരങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെടുകയും ചെയ്തു.

വായുചലനപരമായ തടസങ്ങളാണ് വിമാനദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് പറക്കല്‍ ഉയരപരിധി വര്‍ധിപ്പിക്കാന്‍ അനുമതി തേടിയ പൈലറ്റ് അതിനു കാത്തുനില്‍ക്കാതെ വ്യോമപാതമാറ്റുകയും വേഗംകുറയ്‌ക്കുകയും ചെയ്തപ്പോള്‍ വിമാനം നിലതെറ്റി കൂപ്പുകുത്തിയതാവാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.