ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്ന ലഷ്‌കര്‍ ഭീകരനും മുംബൈ ആക്രമണത്തിന്റെ സൂത്രധാരനുമായ സാഖി ഉര്‍ റഹ്മാന്‍ ലഖ്‌വി തന്റെ തടങ്കല്‍ ചോദ്യം ചെയ്തത് കോടതിയെ സമീപിച്ചു.
എഫ്‌ഐആര്‍ ചോദ്യം ചെയ്ത് ലഖ്‌വി ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ചൊവ്വാഴ്ച മോചിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് അഫ്ഗാന്‍ പൗരനായ മുഹമ്മദ് അന്‍വര്‍ ഖാന്‍ എന്നയാളെ തട്ടിക്കൊണ്ടുപോയെന്ന കുറ്റത്തിന് ലഖ് വിയെ വീണ്ടും അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 18ന് മുംബൈ ഭീകരാക്രമണ കേസില്‍ ലഖ് വിക്ക് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ പോലീസ് തടങ്കലിലാക്കുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച് ഇയാള്‍ അനുകൂല വിധി സമ്പാദിച്ചെങ്കിലും ഭാരത സര്‍ക്കാരിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പാക് ഭരണകൂടം വീണ്ടും തടങ്കലിലാക്കുകയായിരുന്നു.
















