മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ട്രേലിയ ലീഡ് നേടി. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 462 റണ്‍സെന്ന നിലയില്‍ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച രണ്ടു വിക്കറ്റുകളും നഷ്ടമായി. ഇതോടെ ആസ്‌ട്രേലിയ 66 റണ്‍സിന്റെ ലീഡ് നേടി. ആസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് 530 റണ്‍സിന് അവസാനിച്ചിരുന്നു.
രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ആസ്‌ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുന്‌പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണ(40)റുടെ വിക്കറ്റാണ് നഷ്ടമായത്. ക്രിസ് റോജേഴ്‌സ് (33), ഷെയ്ന്‍ വാട്‌സന്‍ (15) എന്നിവരാണ് ക്രീസില്‍. ആസ്‌ട്രേലിയയ്‌ക്ക് ഇപ്പോള്‍ ആകെ 155 റണ്‍സിന്റെ ലീഡുണ്ട്.
















