Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2026, 07:57 am IST
inKerala

ന്യൂദല്‍ഹി: വി.ഡി. സവര്‍ക്കറെ കുറിച്ചുള്ള ചോദ്യത്തിന്റെ പേരില്‍ കാസര്‍കോട് അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ രാജ്യസഭയില്‍ തലകുനിച്ച് കേരളം. സംസ്ഥാനത്തിന് കേരളം എന്ന പേര് പുനര്‍നാമകരണം ചെയ്തുള്ള ബില്‍ അവതരിപ്പിച്ച ഘട്ടത്തിലാണ് സദാനന്ദന്‍ മാസ്റ്റര്‍ സംഭവം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കേരളത്തില്‍ നിന്നുള്ള ഇടത്, വലത് അംഗങ്ങളും തമിഴ്നാട്ടിലെ ചില അംഗങ്ങളും ഒഴികെയുള്ള സഭയിലെ മറ്റ് അംഗങ്ങളെല്ലാം സംഭവത്തെ അപലപിച്ചു.

ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ഉന്നയിച്ചത് സിപിഎം, സിപിഐ അംഗങ്ങളായിരുന്നു. സവര്‍ക്കറുടെ പേരില്‍ ഒരു ചോദ്യം ഉന്നയിച്ചതിനാണണ് ശിക്ഷാ നടപടിയെന്ന് പറഞ്ഞതോടെ സിപിഐ അംഗം പി. സന്തോഷ് കുമാര്‍ പോയിന്റ് ഓഫ് ഓഡറുന്നയിച്ചു. വളരെ ഗുരുതരമായിരുന്ന രാഷ്‌ട്രീയ പ്രശ്നമാണെന്നും ബില്ലില്‍ ഉള്‍പ്പെടുന്ന കാര്യം മാത്രമേ സഭയില്‍ ഉന്നയിക്കാവൂ എന്നതായിരുന്നു ആവശ്യം. എന്നാല്‍ സദാനന്ദന്‍ മാസ്റ്റര്‍ സംസാരിക്കുന്നത് കേരളത്തെക്കുറിച്ചും കേരളത്തിന്റെ അഭിമാനത്തെക്കുറിച്ചുമാണെന്നും കേരളത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ദേശീയ വികാരങ്ങള്‍ ബഹുമാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സഭാ നേതാവ് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ മറുപടി നല്‍കി. പിന്നാലെ തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ അംഗം തിരുച്ചി ശിവയും സമാന ആവശ്യം ഉന്നയിച്ച് തടസപ്പെടുത്തിയെങ്കിലും ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് സദാനന്ദന്‍ മാസ്റ്ററോട് തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.സ്വാതന്ത്ര്യസമരത്തിന്റെ അമരഗാഥയാണ് വീര്‍ സവര്‍ക്കറെന്ന് മറുപടയില്‍ ആഭ്യന്തര സഹമന്ത്രി നിത്യാന്ദ റായി പറഞ്ഞു. സമര്‍പ്പണത്തിന്റെയും ബലിദാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെ പേരാണ് വീര്‍ സവര്‍ക്കര്‍. അദ്ദേഹത്തെക്കുറിച്ച് ചോദ്യം ചോദിച്ചതിന്റെ പേരില്‍ ഏതെങ്കിലും ഒരു അദ്ധ്യാപകനെ പിരിച്ചുവിടുകയാണെങ്കില്‍ അതിനേക്കാള്‍ മോശമായ മറ്റൊരു കാര്യം ഉണ്ടാകാനില്ല. സ്വാതന്ത്ര്യസമര സേനാനികളോടുള്ള അപമാനമാമെന്നും വിഷയം വളരെ സങ്കടകരമാമെന്നും മന്ത്രി പറഞ്ഞു.

‘കേരളം അഭിമാനകരം’
കേരള എന്ന കൊളോണിയല്‍ സംസ്‌കാരം പേറുന്ന പേരില്‍ നിന്ന് കേരളം എന്ന ചരിത്രപരമായ സാംസ്‌കാരിക ഉന്നതിയുള്ള പേരിലേക്കുള്ള പ്രയാണം അഭിമാനകരമെന്ന് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി. രാജ്യസഭയില്‍ കേരളം പുനര്‍നാമകരണം ബില്ലിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനേകം നാളുകളായി കേരളത്തിലെ ജനങ്ങള്‍ അങ്ങേയറ്റം ആവേശത്തോടെ ഈ മൂഹൂര്‍ത്തത്തിനായി കാത്തിരിക്കുകയായിരുന്നു. കേരള കേരളമായി മാറുമ്പോള്‍ ഒരു വാക്കിന്റെ മാറ്റമായിട്ട് മാത്രം കാണാനാകില്ല. കേരളം സാംസ്‌കാരിക പാരമ്പര്യം പേറുന്ന പേരാണ്. കേരളത്തെ കേരളമാക്കിയ അനേകം അനേകം സാഹിത്യ നായകന്മാര്‍, സാംസ്‌കാരിക നായകന്മാര്‍, നവോത്ഥാന നായകന്മാര്‍ തുടങ്ങിയവരാണ്. അയ്യാവൈകുണ്ഠ സ്വാമി, ശ്രീനാരായണഗുരു ദേവന്‍, മഹാത്മാ അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, കുമാരനാശാന്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങി അനേകം പേര്‍ അവരവരുടെ പ്രസംഗങ്ങളില്‍ വാക്കുകളില്‍ എന്റെ കേരളത്തെ, ഞങ്ങളുടെ കേരളത്തെ, നമ്മുടെ കേരളത്തെക്കുറിച്ച് അതി മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട്. ആ പ്രതിപാദ്യത്തെ മുഴുവന്‍ ആവിഷ്‌കരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബില്ല് കൊണ്ടുവരാന്‍ മുന്‍കൈ എടുത്തതെന്ന് കേരളം നന്ദിയോടെ ഓര്‍ക്കുന്നു.

വള്ളത്തോളിന്റെ ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്‌ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.. എന്ന വരികള്‍ സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ധരിച്ചു. കേരളമെന്ന പേര് കേള്‍ക്കുമ്പോള്‍ ചോര തിളക്കേണ്ടത് ഭാരതമെന്ന പേര് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അഭിമാനത്തിന്റെ, ബലത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.

ഭാരതം എന്ന പേരിനോട് ഒട്ടുമേ പ്രതിബദ്ധതയില്ലാതെ പെരുമാറികൊണ്ട് കേരളമെന്ന് കേള്‍ക്കുമ്പോള്‍ ചോരതിളച്ചത് കൊണ്ട് പ്രയോജനമില്ല. ആദിശങ്കരന്‍ ആത്മബോധം ഉണര്‍ന്നുയര്‍ന്നൊരു കേരളം… എന്നു തുടങ്ങുന്ന ഗീതവും അദ്ദേഹം ഉദ്ധരിച്ചു.

Tags: VD SavarkarC. Sadanandan Master MP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

Kerala

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.