ഹരാരെ: സിംബാബ്വെ ക്രിക്കറ്റ് ടീം കോച്ചായി ഡേവ് വാട്മോര്‍ നിയമിതനായി. 2015ലെ ഏകദിന ലോകകപ്പിന് സിംബാബ്വെയെ സജ്ജമാക്കുകയാണ് ആസ്ട്രേലിയക്കാരനായ വാട്മോറിന്റെ ദൗത്യം.
വാട്മോറുമായി സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് ദീര്‍ഘകാല കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ പ്രകാരം ദുബായ് ആസ്ഥാനമായുള്ള വാട്മോറിന്റെ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനും സിംബാബ്വെ താരങ്ങള്‍ക്ക് അവസരം ലഭിക്കും.
സമകാലിക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കോച്ചുമാരിലൊരാളായ വാട്മോര്‍ 1996ല്‍ ശ്രീലങ്കയെ ലോക ചാമ്പ്യന്മാരാക്കിയിരുന്നു. ബംഗ്ലാദേശ് ടീമിന്റെ പ്രകടന നിലവാരമുയര്‍ത്തുന്നതിലും അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്കി. വാട്മോറിന്റെ കാലത്താണ് ബംഗ്ലാ കടുവകള്‍ ഏറെ നേട്ടങ്ങള്‍ കൊയ്തത്.
















