Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ഷേത്രകുളത്തില്‍ നിന്നും പുരാതന വിഗ്രഹം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 11:26 pm IST
inErnakulam

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ പോഞ്ഞാശ്ശേ രി നായരുപീടികയില്‍ പൂക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുസമീപം ചെമ്പാരത്ത്കൂ ത്ത് പാടത്തുള്ള ക്ഷേത്രകുളം ശുചീകരിക്കുന്നതിനിടയില്‍ ര ണ്ടടി ഉയരമുള്ള ശ്രീബുദ്ധ ന്റെ തെന്ന് സംശയിക്കുന്ന കരിങ്കല്‍ വിഗ്രഹം കണ്ടെത്തി. ധ്യാനത്തിലിരിക്കുന്ന വിഗ്രഹത്തിന്റെ മേ ല്‍ഭാഗം ഉടഞ്ഞ് രണ്ടായി പിളര്‍ ന്നിരുന്നു. കൈകളും തലയുടെ മുകള്‍ഭാഗവും തകര്‍ക്കപ്പെട്ട നി ലയിലായിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ വിവരം നല്‍കിയതനുസരിച്ച് പെരുമ്പാവൂര്‍ ലോ ക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഇസ്മയില്‍ പള്ളി പ്രം സ്ഥലത്തെത്തി പരിശോധ ന നടത്തി.

വിഗ്രഹത്തിന്റെ ഫോട്ടോ ഡോ.എം.ജി.എസ് നാരായണന്‍, മുന്‍ സംസ്ഥാന ആര്‍ക്കിയോളജി ഡയറക്ടര്‍ ഡോ.ഹേമചന്ദ്ര ന്‍, കായങ്കുളം പിഎസ്എം കോ ളേജ് ചരിത്രവിഭാഗം മേധാവി ഡോ.മനോജ് എന്നിവര്‍ക്ക് അയച്ചുകൊടുത്തു. കാലപ്പഴക്കമുള്ള ഈ വിഗ്രഹം ബുദ്ധന്റതാവാനുള്ള സാധ്യതയെന്നും കൂടുതല്‍ വിദഗ്‌ദ്ധ പരിശോധനയിലൂ ടെ മാത്രമേ ഉറപ്പിക്കാനാവുകയെന്നും ഡോ. ഹേമചന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ കരുമാടി, മാവേലിക്കര, ഭരണിക്കാവ് മുരൂതൂര്‍കുളങ്ങര, കൊടുങ്ങലൂര്‍, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിന്നും തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കരിങ്കല്‍ ബുദ്ധപ്രതിമകളുമായി ഇതിന് സാദൃശ്യമുണ്ടെന്നും ഈ പ്രതിമ ജൈനരുടെതോ ശാസ്താവിന്റേതോ അല്ലെന്നും ബൗദ്ധരുടെതാണെ ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഗ്രഹത്തിന്റെ മുടി, ധ്യാ നാവസ്ഥ, ശിലയുടെ പഴക്കം എ ന്നിവ ശിലയ്‌ക്ക് ബുദ്ധബന്ധത്തിന് ശക്തമായ തെളിവാണെ ന്നും 5200 വര്‍ഷം ഇതിന് പഴക്കം പ്രതീക്ഷിക്കാമെന്നും ഡോ. മ നോജ് പറഞ്ഞു. സംസ്ഥാന പു രാവസ്തു ഡയറക്ടര്‍ ഡോ.പ്രേംകുമാറിനെ വിവരം അറിയിച്ചു. തൃശ്ശൂര്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ നിന്നും അടു ത്ത ദിവസം തന്നെ ഉദ്യോഗസ്ഥ ര്‍ സ്ഥലത്തെത്തി വിഗ്രഹം സം രക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പഴന്തോട്ടം സ്വര്‍ണ്ണത്തുമന എന്നറിയപ്പെടുന്ന പുന്നൂര്‍ക്കുടം നമ്പൂതിരിമാരുടെ കീഴിലായിരുന്ന ഈ പ്രദേശവും പൂക്കളും സുബ്രഹ്മണ്യ സ്വാമിക്ഷേത്രവും 1960കാലത്താണ് പൊതുജനങ്ങള്‍ക്ക് കൈമാറിയത്. ഇതിനോട് ചേര്‍ന്നുതന്നെയാണ് രണ്ട് വര്‍ഷം മുമ്പ് ഇലവുംകുടി അറമാന്റെ പറമ്പില്‍ നിന്നും നിരവ ധി നന്നങ്ങാടികള്‍ ലഭിച്ചിരുന്നു.

അല്ലപ്ര തുരുത്തിപ്ലിയില്‍ നിന്നും മണ്‍നിര്‍മിതമായ ബുദ്ധപ്രതിമയും ലഭിച്ചിട്ടുണ്ട്. ഇത് ലോക്കല്‍ ഹിസ്റ്ററി സെന്ററില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. പുരാതനകാലത്ത് മേതല ജൈനകല്ലില്‍ ഗുഹാക്ഷേത്രമുണ്ടായിരു ന്ന പെരുമ്പാവൂരില്‍ അക്കാല ത്ത് ബുദ്ധമതസ്ഥരും ഉണ്ടായിരുന്നുവെന്നതിന് തെളിവുകളാണ് പ്രാദേശിക സ്ഥലനാമപഠനത്തിലടക്കം ലഭിക്കുന്നതെന്ന് ഇസ്മയില്‍ പള്ളിപ്രം പറഞ്ഞു.

ക്ഷേത്രം തന്ത്രി സി.കെ.രാമന്‍ എബ്രാന്തിരി, പ്രസിഡന്റ് എന്‍.സി.അയ്യപ്പന്‍കുട്ടി, സെക്രട്ടറി കെ.എം.അജി. ട്രഷറര്‍ ഭൂതനാഥന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധ ന നടന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.