Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുകയിലരഹിതമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 11:25 pm IST
inErnakulam

കൊച്ചി: എറണാകുളം പുകയില നിയന്ത്രണ നിയമമായ കോട്പ നടപ്പാക്കിയ മാതൃകാ ജില്ലയാക്കി മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങുന്ന സംഘം ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ തൊഴിലിടങ്ങളില്‍ പുകയില രഹിത നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധനക്കായി സന്ദര്‍ശനം നടത്തി. ആരോഗ്യ വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും പ്രതിനിധികളാണ് ജില്ലയിലുടനീളമുള്ള ഓഫീസുകള്‍ സന്ദര്‍ശിച്ചത്. നിയമം നടപ്പാക്കുന്നതിന്റെ സ്ഥിതി പരിശോധിക്കുകയും തൊഴിലിടങ്ങള്‍ പുകയിലരഹിതമാക്കുന്നതിന്റെ പ്രാധാന്യം പ്രചരിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. തൊഴിലിടങ്ങളിലെ പുകവലി നിരോധനം ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനും ജീവനക്കാരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആദ്യഘട്ട സന്ദര്‍ശനത്തില്‍ കണ്ടെത്തിയ വീഴ്ചകള്‍ തിരുത്തുന്നതിനുള്ള നിര്‍ദ്ദേശം സ്ഥാപനങ്ങളുടെ മേലധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനാവശ്യമായ നടപടികള്‍ ഉടന്‍ എടുക്കുമെന്ന് മേലധികാരികള്‍ സംഘത്തിന് ഉറപ്പു നല്‍കിയതായും കളക്ടര്‍ എം.ജി രാജമാണിക്കം പറഞ്ഞു. ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായുളള വിലയിരുത്തലിനു ശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു. നിയമവ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ല കളക്ടര്‍ എല്ലാ സര്‍ക്കാര്‍സ്വകാര്യസ്ഥാപനമേധാവികള്‍ക്കും വിശദമായ കത്തയച്ചതിനു പിന്നാലെയായിരുന്നു സന്ദര്‍ശനം.

അടുത്ത ഘട്ട പരിശോധനയില്‍ ജില്ലയിലെ നഗര പ്രദേശങ്ങളും ഗ്രാമീണ മേഖലകളും സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍തലം മുതല്‍ ഉന്നതതലം വരെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോട്പ നിയമം നടപ്പാക്കുകയാണ് മാതൃക ജില്ലയാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടമെന്ന് കളക്ടര്‍ പറഞ്ഞു. എറണാകുളത്തെ മാതൃക പുകയിലരഹിത ജില്ലയാക്കാനുള്ള പദ്ധതിയില്‍ സഹകരിക്കുന്ന പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് സിറ്റി, റൂറല്‍ മേലധികാരികളുമായി നിശ്ചിത ഇടവേളകളില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. സിറ്റി, റൂറല്‍ പോലീസ് അധികാരികള്‍ ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് കോട്പയെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും അവ സ്വയം നടപ്പാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതേ തുടര്‍ന്ന് നിയമപരമായ പരിശോധന നടപ്പാക്കാന്‍ നടപടികളും എടുക്കും.

കോട്പ നാലാം വകുപ്പ് പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിരോധിക്കുകയും നിശ്ചിത അളവിലുള്ള ‘പുകവലി പാടില്ല’ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. പുകയില ഉല്‍പന്നങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള പരസ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും പ്രചാരണങ്ങളും അഞ്ചാം വകുപ്പ് തടയുന്നു. ചട്ടം ആറ് (എ) അനുസരിച്ച് 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും ആറ് (ബി) അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര (91.4 മീറ്റര്‍) ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിരിക്കുന്നു. എല്ലാ പുകയില ഉല്‍പന്നങ്ങളുടെയും കൂടുകളില്‍ നിശ്ചിത ആരോഗ്യകരമായ മുന്നറിയിപ്പ് പതിച്ചിരിക്കണമെന്ന് ഏഴാം വകുപ്പും നിര്‍ദ്ദേശിക്കുന്നു. ജൂണ്‍ ആദ്യവാരത്തില്‍ ചേര്‍ന്ന വിവിധ പങ്കാളികളുടെ യോഗത്തിലാണ് എറണാകുളത്തെ പുകയില രഹിതവും, കോട്പ നടപ്പിലാക്കുന്ന മാതൃക ജില്ലയുമാക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.