Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തൃപ്രയാറില്‍ യുവതിയെ പുഴയില്‍ തള്ളിയിട്ട് കൊന്ന പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 11:03 pm IST
inThrissur

അന്തിക്കാട്: തൃപ്രയാര്‍ കിഴക്കെ നടയില്‍ നിന്നും കണ്ടെടുത്ത യുവതിയെ തിരിച്ചറിഞ്ഞു. മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. പ്രതി പിടിയില്‍. ചിയ്യാരം മുരിങ്ങാത്തേരി പോളിന്റെ മകള്‍ സോയ (39) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സോയയുമായി നാലുവര്‍ഷമായി ഒപ്പം താമസിക്കുന്ന വടൂക്കര വലിയവീട്ടില്‍ ആന്റോയുടെ മകന്‍ സ്റ്റീഫന്‍ (30) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ പതിനൊന്നിനാണ് യുവതിയുടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചീഞ്ഞളിഞ്ഞ് തിരിച്ചറിയാനാവാത്തവിധം കണ്ട യുവതിയെ ആത്മഹത്യയാണെന്ന് കരുതി സംസ്‌കരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അയ്യന്തോളില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായിരുന്ന സോയ ഏറെക്കാലം ബാലന്‍ എന്നയാളുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതില്‍ എട്ട്, നാലര വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. നാലുവര്‍ഷം മുമ്പ് ബാലന്‍ മരിച്ചു. ഇതിനിടെയാണ് സ്റ്റീഫനുമായി സോയ പരിചയപ്പെടുന്നത്. തുടര്‍ന്ന് രണ്ടുകുട്ടികളും സോയയും സ്റ്റീഫനും ഒരുമിച്ച് താമസിക്കുകയായിരുന്നു. സ്റ്റീഫനുമായുള്ള ബന്ധത്തില്‍ സോയക്ക് ഒന്നര വയസ്സുള്ള ആണ്‍കുട്ടിയുണ്ട്. കൂടാതെ ആറുമാസം ഗര്‍ഭിണികൂടിയാണ് സോയ. സ്റ്റീഫന്റെ പേരിലുള്ള വസ്തു സോയയുടേയും കുട്ടികളുടേയും പേരിലാക്കണമെന്നാവശ്യപ്പെട്ട് സോയ നിരന്തരമായി സ്റ്റീഫനെ ശല്യപ്പെടുത്തിയതായി പറയുന്നു. ഇത് ഒഴിവാക്കുന്നതിനായാണ് കൊലപാതകത്തിന് സ്റ്റീഫന്‍ പദ്ധതി തയ്യാറാക്കിയത്. കഴിഞ്ഞ പത്തിന് ഒരു വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങവെ ഐസ്‌ക്രീം വാങ്ങി താമസ സ്ഥലത്തെത്തി.

ഐസ്‌ക്രീമില്‍ ഉറക്കഗുളിക പൊട്ടിച്ച് ചേര്‍ത്തശേഷം സോയക്ക് നല്‍കി. ഏറെ നേരത്തിന് ശേഷം സോയ അബോധാവസ്ഥയിലായപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി. ഒപ്പം കുട്ടികളും ഉണ്ടായിരുന്നു. തൃപ്രയാര്‍ പാലത്തിനടുത്തുവെച്ച് ഓട്ടോറിക്ഷ മാറ്റി കുട്ടികളെ അതില്‍ ഇരുത്തിയശേഷം അമ്മയെ ആശുപത്രിയിലാക്കുകയാണെന്ന് പറഞ്ഞ് എടുത്ത് പാലത്തിന്റെ അടുത്ത് കൊണ്ടുപോയി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ഈ സമയം കുട്ടികള്‍ മയക്കത്തിലായിരുന്നു. സംഭവത്തിന് ശേഷം പിറ്റേന്ന് കുട്ടികളെയും കൊണ്ട് മായന്നൂരിനടത്തുള്ള അനാഥാലയത്തില്‍ കൊണ്ടാക്കുകയായിരുന്നു. കുട്ടികളുടെ അമ്മ ഇവരെ ഉപേക്ഷിച്ച് മറ്റൊരാളുടെ ഒപ്പം പോയി എന്നാണ് അനാഥാലയം അധികൃതരോട് പറഞ്ഞത്. സ്റ്റീഫനോടൊപ്പം ഇയാളുടെ അമ്മയും ഉണ്ടായിരുന്നതായി സൂചനയുണ്ട്.

കുട്ടികളെ അനാഥാലയത്തില്‍ ആക്കിയ ശേഷം ഇയാള്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എം.വര്‍ഗ്ഗീസ്, ചേര്‍പ്പ് സിഐ കെ.സി.സേതു, അന്തിക്കാട് എസ്‌ഐ കെ.എല്‍അഗസ്തി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.