തിരുവല്ല: സിപിഎം ടൗണ്‍ നോര്‍ത്ത് ലോക്കല്‍കമ്മറ്റി തെരഞ്ഞെടുപ്പില്‍ വിമതവിഥാഗത്തിലെ വിഭാഗീയത മൂലം ഔദ്യോഗിക പക്ഷത്തിന് നേട്ടം. ഏരിയാസെക്രട്ടറിയും ജില്ലാസെക്രട്ടറിയേറ്റ് അംഗവും വിഎസ് വിഭാഗക്കാരാണെങ്കിലും പ്രാദേശികമായി ഇവരുടെ കീഴില്‍ ഉപഗ്രൂപ്പുകള്‍ ഉള്ളതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് ഇടയാക്കിയത്.
നവംബര്‍ ആദ്യവാരം വിളിച്ചുചേര്‍ത്ത ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ പിണറായി-വിഎസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെതുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താതെ പിരിയുകയായിരുന്നു. നിലവിലുണ്ടായിരുന്ന ലോക്കല്‍ കമ്മറ്റിയില്‍ 5 പിണറായി വിഭാഗക്കാരും 8 വിഎസ് പക്ഷക്കാരുമാണ് ഉണ്ടായിരുന്നത്. വിഎസ് പക്ഷക്കാരനായ ലോക്കല്‍ സെക്രട്ടറി അവതരിപ്പിച്ച പാനലില്‍ വിഎസ് വിഭാഗത്തില്‍നിന്ന് 10 പേരും പിണറായി വിഭാഗത്തില്‍നിന്ന് 3 പേരെയുമാണ് ഉള്‍പ്പെടുത്തിയിരുന്നത്.
ഔദ്യോഗിക പക്ഷത്തുനിന്ന് പുതിയ പാനല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് അന്ന് വിമതവിഭാഗം ബഹളമുണ്ടാക്കിയത്. മേല്ക്കമ്മറ്റിയില്നിന്നും യോഗത്തില്‍ പങ്കെടുത്ത വിമതവിഭാഗം നേതാക്കന്മാര് ഔദ്യോഗിക വിഭാഗത്തിന്റെ നീക്കത്തെ തടയിടുന്നതിനായി ഇത് ഒരവസരമാക്കിമാറ്റി. ഇക്കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ഏരിയാക്കമ്മറ്റി ആഫീസില്‍ വിളിച്ചുചേര്‍ത്ത തെരഞ്ഞെടുപ്പ് യോഗത്തിലും പിണറായി വിഭാഗം പുതിയ പാനലുമായി രംഗത്തുവന്നു.
13 അംഗ തെരഞ്ഞെടുപ്പിനായി ഇരുപക്ഷത്തുനിന്നുമായി 21 പേര് മത്സരരംഗത്ത് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പിണറായി വിഭാഗത്തിലെ 7പേരും വിഎസ് വിഭാഗത്തിലെ 6പേരും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ കമ്മറ്റിയില്‍ പിണറായി വിഭാഗത്തിന് ഭൂരിപക്ഷം ലഭിച്ചതോടെ വിഎസ് വിഭാഗത്തിന് ആധിപത്യമുണ്ടായിരുന്ന കഴിഞ്ഞ ലോക്ക ല്‍ കമ്മറ്റി അച്ചടക്കനടപടിക്ക് വിധേയനാക്കിയ പിണറായി വിഭാഗം നേതാവ് സജിമോനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
നിലവിലുണ്ടായിരുന്ന ലോക്ക ല്‍ കമ്മറിയുടെ സെക്രട്ടറി എ.കെ. ശ്രീകുമാര്‍, നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ: കെ.ആര്. രഘുക്കുട്ടന്പിളള ഉള്‍പ്പടെയുള്ള വിഎസ് വിഭാഗക്കാരായ 6 പേരാണ് തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടത്. ലോക്കല്‍കമ്മറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സജിമോനെതിരെ മൂന്നുവര്‍ഷം മുമ്പ് പഴയ ലോക്ക ല്‍ കമ്മറ്റി അച്ചടക്കനടപടി സ്വീകരിച്ചിരുന്നു.
ഇതിനെ മേല്‍ക്കമ്മറ്റിയില്‍ സജിമോന്‍ ചോദ്യം ചെയ്തു. വിഭാഗീയതയാണ് നടപടിക്ക് ഇടയാക്കിയതെന്നായിരുന്നു സജിയുടെ വാദം. പരാതിയിന്മേല് സജിയെ തിരികെയെടുക്കാന്‍ കീഴ്കമ്മറ്റിക്ക് നിര്‍ദേശം ഉണ്ടായി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അടക്കമുള്ള ചിലര്‍ചേര്‍ന്ന് നടത്തിയ നീക്കങ്ങളായിരുന്നു സജിക്ക് പാര്‍ട്ടിക്ക് പുറത്തേക്കുളള വഴിതെളിച്ചത്. ഈ നടപടിയെ പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. സജിയെ പാര്‍ട്ടിയിലേക്ക് തിരികെ പ്രവേശിപ്പിക്കാനുളള നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ ജില്ലാ കമ്മിറ്റിയംഗം അടങ്ങുന്ന വിഭാഗം നിര്‍ബന്ധിതരാവുകയായിരുന്നു. റെജിയെ തിരിച്ചെടുക്കേണ്ടിവന്ന നടപടിയാണ് വിഎസ് വിഭാഗത്തിന് ഇപ്പോള്‍ വിനയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: