തൃശൂര്‍:യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മധ്യവയസ്കന് പിടിയില്‍. പൂങ്കുന്നം സ്വദേശി ഷബീര്‍ ഷംസുദ്ദീന് (44) ആണ് പൊലീസ് കസ്റ്റഡിയിലായത്.
മൂന്നു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: