Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഞ്ചംഗ പിടിച്ചുപറിസംഘത്തെ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 11:18 pm IST
inErnakulam

കൊച്ചി: എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ബൈക്കില്‍ കറങ്ങിനടന്ന് മാല പൊട്ടിച്ച് കവര്‍ച്ച നടത്തിയിരുന്ന സംഘത്തെ ആലുവ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.

പറവൂര്‍ ചെറിയ പല്ലംതുരുത്ത് കുഞ്ഞുമ്മല്‍പറമ്പില്‍ വീട്ടില്‍ സോമന്‍ മകന്‍ ശ്യാം ശ്രീ (22), പറവൂര്‍ കണ്ണന്‍ചിറ ഷാപ്പുംപടി ഭാഗത്ത് തച്ചമ്പാടത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ സുനില്‍കുമാര്‍ (20), അത്താണി നന്ത്യാട്ടുകുന്നം തട്ടുപറമ്പില്‍ വീട്ടില്‍നിന്നും ഇപ്പോള്‍ മഞ്ഞുമ്മലില്‍ വാടകക്ക് താമസിക്കുന്ന ഗോപാലകൃഷ്ണനാചാരി മകന്‍ രാജേഷ് (34), ഏഴിക്കര കടക്കര ചുടുകുളം വീട്ടില്‍ വിജയന്‍ മകന്‍ വിജിത്ത് (19), ഞാറക്കല്‍ കുഴുപ്പിള്ളി സ്വദേശിയായ 17-കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.

തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ മാസങ്ങളായി നിരന്തരം മാലപൊട്ടിക്കല്‍ സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പോലീസിന് ആരെയും പിടികൂടുവാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംശയമുള്ളവരെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതകളില്‍ പറവൂര്‍ വെടിമറ ഭാഗത്ത് കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ ഹമീദ് മകന്‍ അന്‍ഷാദ് (25) ആണ് സംഘത്തലവന്‍. ഇയാള്‍ മറ്റൊരു കേസില്‍ ഇപ്പോള്‍ ജയിലിലാണ്.

മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ അതിവിദഗ്ധനായ ഇയാള്‍ സംഭവത്തിനുശേഷം വണ്ടി ഒാടിച്ചുകൊണ്ടുതന്നെ ധരിച്ചിരുന്ന ഷര്‍ട്ട് മാറുവാനും വിദഗ്ധനായിരുന്നു. എല്ലാ സംഭവങ്ങളിലും ഇയാളായിരുന്നു വണ്ടി ഓടിച്ചിരുന്നത്. പ്രതികളില്‍ രാജേഷ് ഒഴികെയുള്ളവര്‍ക്ക് അന്‍ഷാദ് ഓടിക്കുന്ന ബൈക്കിന്റെ പിറകിലിരുന്ന് മാല പൊട്ടിക്കാനുള്ള ദൗത്യമാണ് ഉണ്ടായിരുന്നത്. മുന്തിയ ഇനത്തിലുള്ള പത്തോളം ബൈക്കുകളില്‍ സ്വന്തം ബൈക്കുകളും വാടകക്ക് എടുത്തവയും ഉപയോഗിച്ചിട്ടുണ്ട്. എല്ലാ ആഭരണങ്ങളും വാങ്ങി പ്രതികളില്‍ രാജേഷിന്റെ ബന്ധുവായ ജ്വല്ലറി ഉടമകള്‍ക്കാണ് വിറ്റിരുന്നത്.

തൃശൂര്‍ വലപ്പാട് സ്‌റ്റേഷന്‍ പരിധിയില്‍ ബസ്‌സ്‌റ്റോപ്പിലേക്ക് നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാല, കൊടുങ്ങല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ നടന്നുപോകുകയായിരുന്ന മൂന്ന് സ്ത്രീകളുടെ മാലകള്‍, പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ മാല, ഇരിങ്ങാലക്കുട പോലീസ്‌സ്‌റ്റേഷന്‍ പരിധിയില്‍ നടന്നുപോയ രണ്ട് സ്ത്രീകളുടെ മാല, പുതുക്കാട് പോലീസ്‌സ്‌റ്റേഷന്‍ പരിധിയില്‍ ഭര്‍ത്താവിനൊപ്പം നടന്നുപോയ വൃദ്ധയുടെ മാല, ചെങ്ങമനാട് സ്‌റ്റേഷന്‍ പരിധിയില്‍ നടന്നുപോയ രണ്ട് സ്ത്രീകളുടെ മാല, വരാപ്പുഴ സ്‌റ്റേഷന്‍ പരിധിയില്‍ പലചരക്ക് കട നടത്തുന്ന അന്ധയായ സ്ത്രീയുടെ മാല, ബിനാനിപുരം പോലീസ്‌സ്‌റ്റേഷന്‍ പരിധിയില്‍ പലചരക്ക് കട നടത്തുന്ന വൃദ്ധയുടെ മാല, മുപ്പത്തടത്ത് പലചരക്ക് കട നടത്തുന്ന വൃദ്ധയുടെ മാല, മുപ്പത്തടത്ത് പലചരക്ക് കട നടത്തുന്ന വൃദ്ധന്റെ മാല, ഞാറക്കല്‍ പോലീസ്‌സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് സ്ത്രീകളുടെ മാലകളും കളമശ്ശേരി പോലീസ്‌സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികളെ സ്‌കൂട്ടര്‍ ഇടിച്ചിട്ട് ഭാര്യയുടെ മാല കവര്‍ച്ച ചെയ്ത സംഭവവും ഏലൂര്‍ പോലീസ്‌സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ മാല കവര്‍ച്ചചെയ്ത സംഭവവും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന സ്ത്രീയുടെ മാല പൊട്ടിച്ച ഉടനെ ശൃംഗപുരത്ത് ഒരു സ്ത്രീയുടെ മാല പൊട്ടിച്ച സംഭവവും എടവനക്കാട് പള്ളിപ്പെരുന്നാളിന് വന്ന ഒരു സ്ത്രീയുടെ മാല പൊട്ടിച്ച സംഭവവും അതുകഴിഞ്ഞ് ബിനാനിപുരത്ത് പോലീസ്‌സ്‌റ്റേഷന്‍ പരിധിയില്‍ പലചരക്ക് കട നടത്തുന്ന സ്ത്രീയുടെയും മാലപൊട്ടിച്ച സംഭവവുമുണ്ടായിട്ടുണ്ട്. പ്രതികളില്‍ അന്‍ഷാദിനെ ഉടന്‍തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും. ഇതോടെ ഇനിയും കൂടുതല്‍ കേസുകള്‍ തെളിയുമെന്ന് ആലുവ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.പി. ഷംസ് പറഞ്ഞു. പ്രതികള്‍ കിട്ടുന്ന പണം മുഴുവന്‍ മദ്യപിച്ചും മൊബൈല്‍ ഫോണുകള്‍ വാങ്ങിയും ബൈക്കുകള്‍ വാങ്ങിയും മറ്റ് ആഡംബരജീവിതത്തിനുമാണ് ഉപയോഗിച്ചിരുന്നത്.

പ്രതികള്‍ വിറ്റഴിച്ച ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ഞാറക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എം. വര്‍ഗീസ്, സബ് ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ സി.എന്‍. ഷാ, ഗ്രേഡ് അസി. സബ് ഇന്‍സ്‌പെക്ടര്‍ ജയാനന്ദന്‍, സക്കീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരികുമാര്‍. ജി, മുരളി എ.ജി, സുധീഷ്, ഷാജി, സുമേഷ്, വിജയ് എന്നിവരുമുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.