Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഇടതുപക്ഷ സംഘടനകള്‍ കോര്‍പ്പറേറ്റുകളുടെ ആജ്ഞാനുവര്‍ത്തികളായി മാറി: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:14 am IST
inThrissur

തൃശൂര്‍: ഒരുകാലത്ത് തൊഴിലാളികളുടെ സംഘടനകളെന്ന് അവകാശപ്പെട്ടിരുന്ന ചുവപ്പന്‍ സംഘടനകള്‍ ഇന്ന് കോര്‍പ്പറേറ്റുകളുടെ ആജ്ഞാനുവര്‍ത്തികളായി മാറിയെന്ന് ബിഎംഎസ് സംസ്ഥാന ട്രഷറര്‍ വി.രാധാകൃഷ്ണന്‍ പറഞ്ഞു. സിഐടിയു പോലുള്ള ഇടതുപക്ഷ സംഘടനകള്‍ക്ക് ചരിത്രപരമായ അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തില്‍ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ച യുപിഎ സര്‍ക്കാര്‍ മാറി ദേശാഭിമാനബോധമുള്ള സര്‍ക്കാരാണ് രാജ്യത്ത് നിലവില്‍ വന്നിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സര്‍ക്കാരില്‍ ഏറെ പ്രതീക്ഷയാണ് ഉള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതികളും പരിഷ്‌കാരങ്ങളും വരുത്തുമ്പോള്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം. ഏകപക്ഷീയ തീരുമാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികളുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുവേണം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തെ തൊഴിലാളിമേഖല വന്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണ്. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു.

അതോടൊപ്പം ഇവരുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്കും ഇതേ ആനുകൂല്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പതിറ്റാണ്ടുകളോളം അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് യാതൊരു ഗുണവും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നല്‍കുന്നില്ലെന്ന് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ടി.സി.സേതുമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വേണാട് വാസുദേവന്‍, സി.സത്യലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സെക്രട്ടറി പി.ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി കെ.മോഹന്‍ദാസ് സ്വാഗതവും വൈസ് പ്രസിഡണ്ട് എ.സി.കൃഷ്ണന്‍ നന്ദിയും പറഞ്ഞു. നേരത്തെ ബസ്സ് സ്റ്റാന്റ് പരിസരത്തുനിന്നും ആയിരക്കണക്കിന് തൊഴിലാളികള്‍ അണിനിരന്ന പ്രകടനത്തിന് ജില്ലാഭാരവാഹികളായ പി.വി.സുബ്രഹ്മണ്യന്‍, എം.കെ.ഉണ്ണികൃഷ്ണന്‍, പി. ആനന്ദന്‍, സേതു തിരുവെങ്കിടം, കെ.എന്‍.വിജയന്‍, പി.ഗോപിനാഥ്, കെ.രാമന്‍, കെ.വി.വിനോദ്, കെ.ജി.ശശിധരന്‍, എം.ബി. ഹരിനാരായണന്‍, എം.എസ്.സുനില്‍, ജയ എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തിന്റെ സമാപനദിവസമായ ഇന്ന് ടാഗോര്‍ സെന്റിനറി ഹാളില്‍ രാവിലെ പത്തുമണിക്ക് പ്രതിനിധിസമ്മേളനം ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡണ്ട് ടി.സി.സേതുമാധവന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.മോഹന്‍ദാസ് റിപ്പോര്‍ട്ടും, എം.ബി.ഹരിനാരായണന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. പ്രതിനിധികളായി 750 പേര്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.