Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മോര്‍ച്ചറി ഷമീറിന്റെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 11:03 am IST
inErnakulam

തൃപ്പൂണിത്തുറ: മോര്‍ച്ചറി ഷമീറിന്റെ ഘാതകരില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മൊത്തം 13 പ്രതികളുണ്ടെന്ന് തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു. വെണ്ണല അര്‍ക്കക്കടവ് സ്വദേശികളായ കാവരയില്‍ കെ.എം. പ്രസാദ് (54), പനപ്പിള്ളിയില്‍ പി.വി. ഗബ്രിയേല്‍ (53) എന്നിവരാണ് അറസ്റ്റിലായത്.

പാലാരിവട്ടം സിഐടിയു അംഗങ്ങളാണ് പിടിയിലായ രണ്ടുപേരും. കഴിഞ്ഞ ഒരു മാസം മുമ്പ് യൂണിയന്‍ ഓഫീസില്‍വെച്ച് കൊല്ലപ്പെട്ട മോര്‍ച്ചറി ഷമീറുമായി പ്രതികള്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനുമുമ്പ് പ്രതി പ്രസാദിന്റെ മകനുമായി ഷമീര്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നിരുന്നു. ഷമീറിന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടുകൂടി 13 പ്രതികളും സംഘം ചേര്‍ന്ന് ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ ഷമീര്‍ താമസിക്കുന്ന എരൂര്‍ അര്‍ക്കക്കടവ് പാലത്തിന് സമീപമെത്തി. ഇവരില്‍ 3 പേര്‍ ഷമീറിന്റെ വീട് ലക്ഷ്യമാക്കി നടക്കുകയും ബാക്കിയുള്ളവര്‍ പുറത്തു കാവലിലുമായിരുന്നു. 12 പേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. ഷമീറിന്റെ വീടുലക്ഷ്യമാക്കി നടന്നവരില്‍ 3 പേരില്‍ ഒരാള്‍ ഷമീറിന്റെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തുകയറി. ശബ്ദം കേട്ട് ഷമീര്‍ എഴുന്നേറ്റപ്പോള്‍ തന്നെ തോര്‍ത്തുകൊണ്ട് മുഖംമറച്ചയാള്‍ ഷമീറിനെ വെട്ടി.

വെട്ടുകൊണ്ട ഷമീര്‍ കട്ടിലിലേക്ക് വീണു. ഈ സമയം തോര്‍ത്തുമുണ്ട് മുഖത്തുനിന്ന് മാറിയ അക്രമിയെ ഷമീര്‍ തിരിച്ചറിയുകയും അളിയാ വെട്ടല്ലേ കൊച്ചിന്റെ ദേഹത്തു കൊള്ളുമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഒച്ചകേട്ട് ഷമീറിന്റെ ഉമ്മയും ഭാര്യയും ഉറക്കത്തില്‍നിന്നുമെണീറ്റ് അലറിക്കരഞ്ഞുകൊണ്ട് അക്രമിയുടെ കയ്യില്‍ കയറിപ്പിടിച്ചു. ഈ സമയം ഹെല്‍മറ്റ് വച്ച് കൂടെനിന്നിരുന്ന മറ്റ് രണ്ട് പ്രതികള്‍ ഷമീറിനെ തുരുതുരാ വെട്ടി.

ദേഹത്താകമാനം ആഴത്തില്‍ വെട്ടേറ്റ ഷമീറിനെ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. മൃതപ്രായനായി കിടന്ന ഷമീര്‍ തിരിച്ചറിഞ്ഞയാളുടെ പേര്‍ ഭാര്യയോട് പറഞ്ഞിരുന്നു. ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയ പോലീസും അന്നുതന്നെ ഗബ്രിയേലിനെ പിടികൂടി. ചോദ്യംചെയ്തു വിട്ടയച്ച ഗബ്രിയേലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് മറ്റ് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞത്.

ഗബ്രിയേലിനെയും പ്രസാദിനെയും അറസ്റ്റുചെയ്ത പോലീസ് മറ്റ് പ്രതികള്‍ക്കായി ഊര്‍ജിതമായി തിരയുന്നുണ്ട്. ഏതാനും പേര്‍ രണ്ട് ദിവസത്തിനകം അറസ്റ്റിലാകുമെന്ന് കേസന്വേഷിക്കുന്ന അസി. കമ്മീഷണര്‍ ബിജൊ അലക്‌സാണ്ടര്‍, സിഐ ബൈജു എം. പൗലോസ്, എസ്‌ഐ പി.ആര്‍. സന്തോഷ് എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.