ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിന് സമീപത്തെ കാനയിലെ സ്ലാബ് തകര്‍ന്ന നിലയില്‍
ആലപ്പുഴ: നഗരത്തിലെ കാനകള്‍ മൂടുന്ന സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍; അപകടം പതിവാതില്‍ക്കല്‍. നഗരഹൃദയമായ മുല്ലയ്‌ക്കലിലാണ് ഈ ദുരവസ്ഥ. പലയിടത്തും കാനകള്‍ക്ക് മുകളില്‍ സ്ലാബുകളില്ല. ഉള്ളയിടങ്ങളിലാകട്ടെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കണ്ണൊന്ന് തെറ്റിയാല്‍ കാനയില്‍ അകപ്പെടും. സ്‌കൂള്‍ കുട്ടികളടക്കം കടന്നു പോകുന്നത് ഇതുവഴിയാണ്. ഇടറോഡുകളില്‍ നിന്ന് പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ സ്ലാബുകള്‍ തകര്‍ന്നു കിടക്കുന്നത് ഏറെ അപകടങ്ങള്‍ക്കിടയാക്കും. പ്രദേശവാസികളും നാട്ടുകാരും ഇതുസംബന്ധിച്ച് നിരവധി തവണ നഗരസഭയ്‌ക്കും മറ്റും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അപകടങ്ങള്‍ സംഭവിച്ചതിന് ശേഷം മാത്രം നടപടിയെന്ന മനോഭാവമാണ് അധികൃതര്‍ക്കുള്ളതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മുല്ലയ്‌ക്കല്‍ ചിറപ്പ് അടക്കമുള്ള ആഘോഷ പരിപാടികള്‍ അടുത്തദിവസങ്ങളില്‍ ആരംഭിക്കുന്നതിനാല്‍ ആയിരക്കണക്കിന് ജനങ്ങളാണ് നഗരത്തില്‍ എത്തിച്ചേരുക. ഈ സാഹചര്യത്തില്‍ അടിയന്തരമായി തകര്‍ന്ന സ്ലാബുകള്‍ മാറ്റണമെന്ന് ആവശ്യമുയരുന്നു.
















