ആലപ്പുഴ: ചേര്‍ത്തലയില്‍ ജനുവരി അഞ്ചു മുതല്‍ ഒമ്പതുവരെ നടക്കുന്ന ആലപ്പുഴ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു വേണ്ടി ലോഗോ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ലോഗോ നിര്‍മ്മിച്ചു നല്‍കാം. സൃഷ്ടികള്‍ ഡിസംബര്‍ 19നു വൈകിട്ട് അഞ്ചിനകം ജോയ് ആന്റണി, പബ്ലിസിറ്റി കണ്‍വീനര്‍, ജില്ലാ സ്‌കൂള്‍ കലോത്സവം, എസ്എംഎസ്‌ജെ എച്ച്എസ് തൈക്കാട്ടുശേരി, ചേര്‍ത്തല എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
















