കായംകുളം: പെരുമന ആര്‍ട്ട് ഗ്യാലറിയില്‍ സംഗീതവും ചിത്രരചനയും കവിതാരചനയും ഒരേ വേദിയില്‍ സംഗമിപ്പിച്ചുകൊണ്ട് വ്യത്യസ്തമായ ഒരു ജുഗല്‍ബന്തിക്ക് വേദിയൊരുങ്ങുന്നു. പ്രൊഫ.കൃഷ്ണന്‍ നമ്പൂതിരി നയിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരിക്കൊപ്പം തബലയില്‍ താളമിടുന്നത് തുളസി മാന്നാര്‍, രാഗതാളങ്ങല്‍ക്കൊപ്പം ആറടിയോളം വലിപ്പമുള്ള ക്യാന്‍വാസില്‍ചിത്രകാരനായ സി.കെ.വിശ്വനാഥന്‍ നിറങ്ങള്‍ ചാലിക്കും. വേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചാര്‍ട്ട് പേപ്പറില്‍ സംഗീതത്തിനും ചിത്രമെഴുത്തിനുമൊപ്പം കവിത രചിക്കുന്നത് ഡോ. സുരേഷ് നൂറനാട്. ഒന്നര മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാകുന്ന ഈ സംഗീത കവിതാസമന്വയം തികച്ചും നൂതനമായ അനുഭവമാണ്. ഡിസംബര്‍ 14ന് വൈകിട്ട് ആറിന് ജുഗല്‍ബന്തി ആരംഭിക്കുമെന്ന് പെരുമന ആര്‍ട്ട് ഗ്യാലറി ഡയറക്ടര്‍ അറിയിച്ചു.
















