Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോതമംഗലത്തെ രണ്ട് കൊലപാതകങ്ങളുടെ അന്വേഷണം പുതിയ വഴിതിരിവിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 11:33 pm IST
inErnakulam

കോതമംഗലം: കോതമംഗലത്തെ രണ്ട് കൊലപാതകങ്ങള്‍ സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പുതിയ വഴിതിരിവിലേക്ക്. 2009 മാര്‍ച്ച് 11-ന് ചെറുവട്ടൂരിലെ അംഗന്‍വാടി ടീച്ചറായിരുന്ന സിനിയുടെ കൊലപാതകവും 2012 ആഗസ്റ്റ് 8-ന് നടന്ന മാതിരപ്പിള്ളി ഷോജിവധവും നടത്തിയ കുറ്റവാളിയുടെ നീക്കങ്ങള്‍ സമാനമാണെന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍.

കൊലപാതകം നടത്തി ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയെന്ന ലക്ഷ്യത്തിലാണ് രണ്ട് കൊലപാതകങ്ങളും നടത്തിയതെന്നും ഈ രണ്ട് കൊലപാതകങ്ങള്‍ക്കും സമാനമായ മറ്റ് രണ്ട് കൊലപാതകങ്ങളും നടത്തിയിട്ടുണ്ടെന്നുമാണ് സംഘത്തിന്റെ നിഗമനം. കൊല നടത്തി നാട്ടില്‍ നിന്നും കടന്നുകളഞ്ഞയാളെ സംബന്ധിച്ച സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

2009 മാര്‍ച്ച് 11-നാണ് ചെറുവട്ടൂര്‍ കൊല്ലം മോളത്ത് ബിജുവിന്റെ ഭാര്യയും അംഗന്‍വാടി അദ്ധ്യാപികയുമായിരുന്ന സിനിയെ വീടിനടുത്തുള്ള തോട്ടില്‍ കുളിക്കുന്നതിനിടെ കൊലചെയ്യപ്പെട്ട് തോട്ടിലെ പൊത്തില്‍ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 2012 ആഗസ്റ്റ് 8-നാണ് മാതിരപ്പിള്ളി വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി വീടിനകത്ത് കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരു കൊലപാതകങ്ങള്‍ക്ക് സംഭവസ്ഥലത്ത് യാതൊരുവിധ തെളിവുകളും അവശേഷിച്ചിരുന്നില്ല.

ഷോജിയുടെ കൊലപാതക സ്ഥലത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബൈക്കിനെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണമാണ് അന്വേഷണസംഘത്തെ ഈ നിഗമനത്തിലെത്താന്‍ സഹായകമായത്. ഇതേ ബൈക്ക് തന്നെ സിനിയുടെ കൊലപാതകസമയത്തും കൊല നടന്ന പരിസരങ്ങളില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയിരുന്നു. കെഎല്‍ 17 എ 5640 എന്ന നമ്പറിലുള്ള ചുവന്ന നിറത്തിലുള്ള സുസൂക്കി മാക്‌സ് 100 എന്ന ബൈക്കിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

മരണമടഞ്ഞ കുട്ടമ്പുഴ സ്വദേശിയുടെ പേരിലുള്ള ബൈക്ക് കൈമാറ്റം ചെയ്തശേഷം ഉടമമാറിയതിനാല്‍ ഇപ്പോള്‍ ആരുടെ പേരിലാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ ബൈക്കിന്റെ ഇന്‍ഷ്വറന്‍സ് 2012-ന് ശേഷം പുതുക്കിയിട്ടില്ല. ബൈക്കിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497990207, 0484-2778238 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് കേസ് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു. കെ. സ്റ്റീഫന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.