ലക്ക്നൗ: ഉത്തര്‍പ്രദേശിലെ മാതുറയില് യുവതി പീഡനത്തിനിരയായ സംഭവത്തില്‍ ഡ്രൈവര്‍ പിടിയില്‍.
നേരത്തെ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷ്ം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ഇയാള്‍ തന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചു.
പ്രതി ഒളിച്ചു താമസിക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
മാധ്യമ റിപ്പോര്‍ട്ടുകളനുസരിച്ച് പ്രതി ഉപയോഗിച്ച ടാക്സിയുടെ കമ്പനിക്കും ദല്‍ഹി പോലീസ് നോട്ടീസ് അയച്ചതായാണ് സൂചന. കമ്പനിയുടെ ഭാഗത്തും വീഴ്ച്ചകളുണ്ടായിരുന്നെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.
പീഡനത്തിന് പിന്നില്‍ ഡ്രൈവറാണെന്ന് തെളിഞ്ഞതോടെ അന്വേഷണ വേണ്ട സഹകരണങ്ങള്‍ തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാമെന്ന് ഉറപ്പ് നല്കി ടാക്സി കമ്പനി മുന്നോട്ട് വന്നിരുന്നു.
വൈദ്യപരിശോധനയില്‍ 27കാരി യുവതി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: