ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി വരുന്നു. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുവാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2000 കിലോമീറ്റര്‍ വരെ ദൂരം വരുന്ന റോഡിന്റെ നിര്‍മ്മാണം മക്മോ്ഹന് ലൈനിലൂടെ നടപ്പാക്കാനാണ് പദ്ധതി.
തവങ് ജില്ലയിലെ മാഗോ തിങ്ബുവില് നിന്ന് ആരംഭിക്കുന്ന റോഡ് ചങ്ലംഗ് ജില്ലയിലെ വിജയ്നഗറില്‍ അവസാനിക്കും.
ഈ വര്‍ഷം തന്നെ പദ്ധതി പ്രകാരമുള്ള സര്‍വ്വേ, പരിശോധന എന്നിവയ്ക്ക് തുടക്കമാകും.
ഡാപോറിജോയില്‍ നിന്ന് ടാക്സിംഗിലേക്കുള്ള 221 കിലോമീറ്റര്‍ പദ്ധതി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ കീഴില്‍ പുരോഗമിച്ചു വരികയാണ്. സബന് സിരി ജില്ലയിലാണ് ഈ പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മ്മാണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: