ന്യൂദല്‍ഹി: രാംപാലിനെ പോലെയുള്ളവര്‍ നടത്തുന്ന ആശ്രമങ്ങള്‍ ഭീകര കേന്ദ്രങ്ങളെന്ന് ബിജെപി. ഇത്തരം ആശ്രമങ്ങളെപ്പറ്റി ആഴത്തില്‍ അന്വേഷണം നടത്തണമെന്ന്
പാര്‍ട്ടിയുടെ മുഖദ്വൈവാരികയായ കമല്‍ സന്ദേശിലൂടെയാടണ് ബിജെപി വ്യക്തമാക്കുന്നത്.
രാംപാലിനെപ്പോലുള്ളവര് ഒരു ദിവസം കൊണ്ട് ജനിക്കുന്നവരല്ല. സമൂഹത്തില്‍ ഇവര്‍ പടിപടിയായി അന്ധവിശ്വാസത്തിന്റെ ശ്യംഖല പടര്‍ത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ആശ്രമങ്ങളെ ആദ്യമേ തന്നെ നമ്മള് നിരോധിക്കേണ്ടതാണ്. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം വ്യക്തമാക്കുന്നത് നമ്മള് ഇന്നും ഇരുണ്ട കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
അടുത്തിടെ അറസ്റ്റിലായ രാംപാലിന്റെ പേര് മാത്രമേ മുഖപ്രസംഗത്തില്‍ എടുത്തു പറഞ്ഞിട്ടുള്ളു. കോടതിയില്‍ ഹാജരാകാതിരുന്നതിനാലാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതികള്‍ രാംപാലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇതിനെ തുടര്‍ന്നാണ് പോലീസ് രാംപാലിനെ അറസ്റ്റ് ചെയ്തത്.
ഹരിയാനയിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളെ ബിജെപി പ്രശംസിച്ചു. ആരും നിയമത്തിന് അധീതരല്ല എന്നാണ് ഈ സംഭവത്തില്‍ നിന്നും ലഭിക്കുന്ന ശക്തമായ സന്ദേശമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: