ശ്രീനഗര്‍: കാശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന് തന്നെയാണെന്ന് സൈന്യം വെളിപ്പെടുത്തി. കശ്മീരില്‍ ആക്രമണം നടത്തിയത് മികച്ച പരിശീലനം ലഭിച്ച ലഷ്കറെ തയ്ബ ഭീകരരാണെന്നും കാശ്മീര്‍ സൈനിക കമാന്‍ഡര്‍ ലഫ്.ജനറല്‍ സുബ്രതാ സാഹ പറഞ്ഞു.
ഭീകരരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിര്‍മിച്ചവയാണെന്ന് തെളിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. കശ്മീരിലെ കരസേനയുടെ ചുമതലയുള്ള ലഫ്റ്റനന്റ് ജനറല്‍ സുബ്രത സാഹയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഭീകരരില്‍ നിന്നും വീണ്ടെടുത്ത ഭക്ഷണ പായ്ക്കറ്റുകള്‍ പാക്ക് സൈന്യം ഉപയോഗിക്കുന്നതാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പങ്ക് വെളിവാക്കുന്ന കൂടുതല്‍ തെളിവുകളുമായി സൈന്യം രംഗത്തെത്തിയിരിക്കുന്നത്. 21 പേരാണ് നാലിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: