ഹസാരിബാഗ്: ഭാരതത്തിലെ ജനാധിപത്യത്തെയും പരമാധികാരത്തെയും ആക്രമിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഭാരതത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ പാക്കിസ്ഥാന് കഴിയില്ലെന്നും മോദി പറഞ്ഞു.
ഭാരതത്തിലെ ധീരന്മാരായ സൈനികര്‍ വളരെ വലിയ ത്യാഗമാണ് ചെയ്തത്. എന്തു വില കൊടുത്തും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവര്‍ത്തികളെ അമര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ജാര്‍ഖണ്ഡ് രാജ്യത്തിനായി നിരവധി ധീരന്മാരായ ജവാന്മാരെ സംഭാവന ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്.കേണല്‍ സങ്കല്പ് കുമാര്‍ ജാര്‍ഖണ്ഡിന്റെ പുത്രനാണ്. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച അദ്ദേഹത്തിന് മുന്നില്‍ രാജ്യം നമിക്കുകയാണ്. രാജ്യത്തിന് വേണ്ടി പോരാടി ജീവന് വെടിഞ്ഞ സങ്കല്പ് കുമാര്‍ അടക്കമുള്ള ജവാന്മാര് വരും തലമുറകള്‍ക്ക് പ്രചോദനമാണെന്നും മോദി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിച്ചതിന് ജാര്‍ഖണ്ഡിലെ ജനങ്ങളോട് നന്ദി പറയുന്നു. നിങ്ങളുടെ വോട്ട് ഇല്ലായിരുന്നു എങ്കില്‍ ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയുമായിരുന്നില്ലെന്നും മോദി പറഞ്ഞു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: