Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാ വൈദ്യനായ ശാസ്താവ് (6)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 10:27 am IST
in Samskriti

കലിയുഗവരദന്റെ മഹിമകളിലൂടെ – 6

യസ്യ ധന്വന്തരിര്‍ മാതാ പിതാ രുദ്രോ ഭിഷക്തമഃ

തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം

രോഗദുരിതപീഡകളില്‍ നിന്നു രക്ഷനേടാന്‍ ഭക്തര്‍ ആശ്രയിക്കുന്ന ധന്വന്തരീ മൂര്‍ത്തിയുടേയും വൈദ്യനാഥനായ ഭഗവാന്‍ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണു ധര്‍മ്മശാസ്താവ്.

അമൃതകലശം കൈയില്‍ ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകള്‍ കേരളത്തിലുണ്ട്(തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ്). ധന്വന്തരീ മോഹിനീ സങ്കല്‍പ്പങ്ങള്‍ കൂടി ചേര്‍ന്ന ശാസ്താ ഭാവമാണിത്.അമൃതത്വം നല്‍കുന്നവനാണു ശാസ്താവ്.ഭഗവാന്‍ ഭക്തര്‍ക്കു തരുന്ന അമൃത് എന്താണ്?മരണമില്ലാതാക്കാനുള്ള അമൃതാണോ? അതോ ജനിമൃതികളില്‍ നിന്നു രക്ഷനേടാനുള്ള അമൃതജ്ഞാനമാണോ?. ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ സൂചിപ്പിക്കുന്ന ധര്‍മ്മാമൃതമാണു(ഭഗവദ്ഗീത ഭക്തിയോഗം നോക്കുക)ശാസ്താവു നല്‍കുന്നത്. ആത്മാവിന്റെ നിത്യതയിലേക്കു നയിക്കുന്ന ധര്‍മ്മാമൃതം കൈയില്‍ ധരിച്ച ദേവന്‍ എന്നു അറിഞ്ഞപ്പോള്‍ മനസ്സില്‍ തെളിഞ്ഞ ധര്‍മ്മശാസ്താവിനെയാണു വസിഷ്ഠ, പരശുരാമാദി മഹര്‍ഷിമാര്‍ അമൃതകലശഹസ്തനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.

കേരളത്തിലെ ചില ശാസ്താക്ഷേത്രങ്ങള്‍ ചികിത്‌സാകേന്ദ്രങ്ങളുമായിരുന്നു. തകഴി ക്ഷേത്രവും അച്ചന്‍കോവില്‍ ക്ഷേത്രവും ഉദാഹരണങ്ങള്‍. അച്ചന്‍ കോവില്‍ ശാസ്താവ് വിഷഹാരിയാണ് എന്ന് പ്രസിദ്ധമാണ്. അച്ചന്‍കോവില്‍ ശാസ്താ വിഗ്രഹത്തിന്റെ വലതു കൈയില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സര്‍പ്പവിഷത്തിനുള്ള സിദ്ധൗഷധമായി കരുതപ്പെടുന്നു. സമീപപ്രദേശങ്ങളില്‍ വെച്ച് ആര്‍ക്കെങ്കിലും സര്‍പ്പദംശനമേറ്റാല്‍ അവരെ ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു പതിവ്. ശാസ്താവിന്റെ കൈയിലെ ചന്ദനം മുറിവില്‍ വെച്ചു കെട്ടുകയും ചന്ദനം കഴിപ്പിക്കുകയും ചെയ്യുന്നു. അതോടെ വിഷം ഇറങ്ങും എന്നാണു വിശ്വാസം. വിഷംതീണ്ടിയവരേയും കൊണ്ട് അര്‍ദ്ധരാത്രിയിലാണു എത്തുന്നതെങ്കിലും ശ്രീകോവില്‍ നടതുറന്ന് മേല്‍ശാന്തി ചന്ദനം നല്‍കണമെന്നതാണു ക്ഷേത്രത്തിലെ രീതി. കാടിനു നടുവിലായ അച്ചന്‍കോവില്‍ ക്ഷേത്രത്തിനു ചുറ്റുമുള്ളവര്‍ക്ക് സര്‍പ്പദംശനം ഏല്‍ക്കാനുള്ള സാധ്യതയും വളരെ കൂടുതല്‍ ആയിരുന്നു. അതുകൊണ്ടുതന്നെസംസാരവിഷം ഇല്ലാതാക്കുന്ന മഹാവൈദ്യനായ ശാസ്താവിനു വിഷഹാരിയുടെ ചുമതലകൂടി നിര്‍വഹിക്കേണ്ടിയിരുന്നു.

തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വലിയ എണ്ണ മറ്റൊരു ഉദാഹരണമാണ്. വാതസംബന്ധിയായ രോഗങ്ങള്‍ക്ക് മരുന്നായി ഇന്നും തകഴിയിലെ എണ്ണപ്രസിദ്ധമാണ്. ക്ഷേത്രപുനരുദ്ധാരണത്തിനു ധനമില്ലാതെ വിഷമിച്ച തകഴിയിലെ ഭക്തനായ ഒരു നായര്‍ക്ക് സ്വപ്‌നത്തില്‍ ശാസ്താവ് പറഞ്ഞു നല്‍കിയതാണു എണ്ണയുടെ കൂട്ട്. എണ്‍പത്തിനാലു വിധം പച്ചമരുന്നുകളും അറുപത്തിനാലു വിധം അങ്ങാടി മരുന്നുകളും എള്ളെണ്ണ ഒഴികെയുള്ള നാനാവിധം എണ്ണകളും ചേര്‍ത്തു കാച്ചിയരിച്ചു ഉണ്ടാക്കുന്നതാണു ഈ എണ്ണ. തകഴിയിലെ വലിയെണ്ണയുടെ മാഹാത്മ്യം ഐതിഹ്യമാലയില്‍ വിശദമാക്കുന്നുണ്ട്.

ആത്മീയ ഉന്നതിയ്‌ക്കു വേണ്ട മരുന്നും ശാരീരികരോഗങ്ങള്‍ക്കുള്ള മരുന്നും നല്‍കുന്ന വിധത്തില്‍ ആയിരുന്നു നമ്മുടെ ചില ശാസ്താക്ഷേത്രങ്ങള്‍ നിലകൊണ്ടിരുന്നത് എന്നു സാരം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.