Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

രാജനഗരിയില്‍ കാല്‍ത്തളകിലുക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 11:43 pm IST
inErnakulam

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗോതുരുത്ത്് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ ടീം ചവിട്ടുനാടകം അവതരിപ്പിക്കുന്നു

തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശന്റെ വൃശ്ചികോത്സവത്തിന്റെ വര്‍ണ്ണകാഴ്ചകള്‍ മായും മുമ്പേ രാജനഗരിക്ക് മറ്റൊരു കലാവിരുന്ന് ഒരുക്കി ജില്ലാ സ്‌കൂള്‍ മേള അരങ്ങത്തെത്തി. ഇനി മൂന്ന് നാള്‍ ജില്ലയുടെ സാംസ്‌ക്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന തൃപ്പൂണിത്തുറ കലയുടെ കേളികൊട്ടിലമരും. എട്ട് വര്‍ഷത്തിന് ശേഷമാണ് തൃപ്പൂണിത്തുറ ജില്ല സ്‌കൂള്‍ കലാമേളക്ക് വേദിയാകുന്നത്.

ആദ്യദിനം അക്ഷരങ്ങളുടേയും വരകളുടേയും ചുവടുകളുടേയും താളത്തിന്റേതുമായിരുന്നു. കഥയും കവിതയും ചിത്രങ്ങളും പ്രധാനവേദിയായ ഗവ.ബോയ്‌സ് ഹയര്‍സെക്കന്ററിയിലെ ക്ലാസ്‌റൂമുകളെ നിറംപിടിപ്പിച്ചു. സദാചാരവും ആനപ്രേമവുമൊക്കെ നിറഞ്ഞ വിഷയങ്ങളിലെ വ്യത്യസ്തത മത്സരത്തെ ഹരമുള്ളതാക്കി.

ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനമായിരുന്നു ആദ്യദിനത്തിലെ ശ്രദ്ധാകേന്ദ്രം. മൈതാനവിശാലതയില്‍ ബാന്റ് മേളത്തിന്റെ ചടുലതാളവും പൊടിപടലവും പ്രകമ്പനം കൊള്ളിച്ചു. പട്ടാളച്ചിട്ടയുടെ കാഴ്ചവിരുന്ന് സമ്മാനിച്ച ബാന്റുമേളം കാണാന്‍ നാട്ടുകാരും മൈതാനത്തിലെത്തി.

മിഷന്‍ എല്‍.പി.എസ് വേദിയില്‍ കാറല്‍സ്മാന്‍ ശീലുകളോടെ ചവിട്ടുനാടകം അരങ്ങായി. മിന്നിതിളങ്ങുന്ന വേഷവിധാനങ്ങളോടെ പേരുകേട്ട ആശാന്‍മാരുടെ ശിക്ഷണത്തില്‍ ശിഷ്യന്മാര്‍ വേദിയിലെത്തിയപ്പോള്‍ വേദിയുടെ വലിപ്പക്കുറവ് ചെറിയ ന്യൂനതതീര്‍ത്തു. സെന്റ് മേരീസ് എല്‍.പി.എസില്‍ മൈലാഞ്ചിമൊഞ്ചുമായി അറബിക് കലോത്സവം മാറ്റൊലിയായി. ഗവ.സംസ്‌കൃതസ്‌കൂള്‍ മൈതാനിയില്‍ തീര്‍ത്ത ഊട്ടുപുരയും കലോത്സവനഗരിയിലെത്തിയവരുടെ വിശപ്പകറ്റി. വര്‍ണ്ണപ്പൊലിമയുടെ നൃത്തനൃത്ത്യങ്ങളുമായിട്ടാണ് കലോതസവത്തിന്റെ രണ്ടാം ദിനം.

ചെറിയമത്സരങ്ങള്‍ കടന്ന് ഇനി മൂന്ന് ദിനം കടക്കുന്നത് കലയുടെ അങ്കപുറപ്പാടിലേക്കാണ്. അതിനായി അടിമുടിയൊരുങ്ങി തൃപ്പൂണിത്തുറയിലെ 16 വേദികള്‍ തയ്യാറായികഴിഞ്ഞു. ആറായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന കലാമാമാങ്കത്തിന്റെ തുടിതാളമുയരുകയായി.

വിവിധ ഇന മത്സരങ്ങളില്‍ ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലാമേളയില്‍ ഇന്നലെ വിവിധ രചനാ മത്സരങ്ങളും, ബാന്റ് മേള മത്സരവും, ചവിട്ട്‌നാടകവും നടന്നു. ഇന്ന് രാവിലെ മുതല്‍ ഭരതനാട്യം, കുച്ചിപ്പുടി, ഓട്ടംതുള്ളല്‍ മത്സരങ്ങള്‍ നടക്കും. യുപി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഇതിനിടെ കലോത്സവം ആരംഭിച്ചിട്ടും ഒരുക്കങ്ങള്‍ പൂര്‍ത്തിയാവാത്തത് മത്സരാര്‍ത്ഥികളെയും ആദ്ധ്യാപകരേയും ഏറെ വലച്ചു. നഗരത്തിലെ 8 സ്‌കുളുകളിലും ലായം ഗ്രൗണ്ടിലുമായിട്ടാണ് 16 വേദികള്‍ ഒരുക്കിയിരിക്കുന്നത്. വേദികള്‍ തമ്മിലുള്ള അകലവും ഗതാഗത സൗകര്യവും ഇല്ലാത്തതും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടായി. മത്സര വേദിയായ സ്‌കൂളുകള്‍ കണ്ടെത്തുന്നതിനു വേണ്ട ദിശാ ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. പ്രധാനവേദിയില്‍ നിന്ന് ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരെയുള്ള സംസ്‌കൃതം സ്‌കൂളിലാണ് പാചകശാല തയ്യാറാക്കിയിരിക്കുന്നത്. ഇതും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വിഷമത്തിലാക്കി. വ്യാഴാഴ്ചയാണ് കലോത്സവം സമാപിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.