പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ സംഭാവന ധനമന്ത്രി അരുണ്‍ ജെയ്റ്റലിയെ ബി.എസ്. സിയോ, ഡോ. എന്‍.ആര്‍. ശരവണന്‍, വൈ. കെ. ലീ എന്നിവര്‍ ചേര്‍ന്ന് ഏല്‍പ്പിക്കുന്നു
കൊച്ചി: പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ രണ്ട് കോടി രൂപ സംഭാവന ചെയ്തു.
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയരക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബി.എസ് സിയോ, ജനറല്‍ മാനേജര്‍ (കോര്‍പറേറ്റ് അഫയേഴ്‌സ്) ഡോ. എന്‍.ആര്‍. ശരവണന്‍, ഡയരക്ടര്‍ (കോര്‍പറേറ്റ് അഫയേഴ്‌സ്) വൈ. കെ. ലീ എന്നിവര്‍ ചേര്‍ന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ചെക്ക് കൈമാറി. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ സഹകരണം എന്നും ഉണ്ടാവുമെന്ന് മാനേജിങ് ഡയരക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബി.എസ്. സിയോ പറഞ്ഞു.
















