പച്ചക്കറി കയറ്റുമതിക്കുള്ള കേന്ദ്രവാണിജ്യമന്ത്രാലയത്തിന്റെപുരസ്കാരം വാണിജ്യവകുപ്പ് സെക്രട്ടറി രാജീവ് ഖേറില്‍ നിന്നും ലുലുഗ്രൂപ്പ് ഡയറക്ടര്‍ സലീംഎം.എ. ഏറ്റുവാങ്ങുന്നു
കൊച്ചി: ഭക്ഷ്യവസ്തു കയറ്റുമതി സ്ഥാപനമായ ഫെയര്‍ എക്സ്പോര്ട്സിന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇന്ത്യയില്‍ നിന്ന് പച്ചക്കറി കയറ്റുമതി ചെയ്തതിലൂടെ മികച്ച നേട്ടം കൈവരിച്ചതിനാണ് മന്ത്രാലയത്തിന്റെ കീഴിലുള്ളതും കാര്‍ഷിക ഉല്പന്നങ്ങളുടെ കയറ്റുമതിക്കായുള്ള സ്ഥാപനമായ ‘അപേഡ പുരസ്കാരം’ (അഗ്രിക്കള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ്പ്രോഡക്ട്സ് എക്സ്പോര്ട് ഡവലപ്പ്മെന്റ് അതോറിട്ടി).
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വാണിജ്യവകുപ്പ് സെക്രട്ടറി രാജീവ് ഖേറില്നിന്ന് ലുലുഗ്രൂപ്പ് ഡയറക്ടര്‍ സലീം എം.എ. അവാര്‍ഡ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: