Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്വകാര്യ ബസുകളില്‍ ജിപിഎസ്; അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 10:29 pm IST
inErnakulam

കൊച്ചി: സ്വകാര്യബസുകളുടെ സര്‍വീസ് മുടക്കല്‍ അടക്കമുള്ള ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കാന്‍ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യത്തിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷ സമതി യോഗത്തില്‍ തീരുമാനമായി. ട്രിപ്പ് മുടക്കുന്ന ബസുകളിലാണ് ആദ്യഘട്ടത്തില്‍ ഇവ സ്ഥാപിക്കുക. വഴിയോരങ്ങളില്‍ ഗതാഗതം തടസപ്പെടുത്തുന്ന വിധം ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമായി.ബുധനാഴ്ച മുതല്‍ ഇത്തരത്തില്‍ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചവര്‍ക്ക് നോട്ടീസ് നല്‍കിതുടങ്ങും.

സ്വകാര്യബസുകള്‍ ട്രിപ്പുകള്‍ വ്യാപകമായി മുടക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ജിപിഎസ് സ്ഥാപിക്കാന്‍ തീരുമാനമായത്. സര്‍വീസ് മുടക്കുന്ന ബസുകളെ പിടികൂടി ജിപിഎസ് സംവിധാനം ഘടിപ്പിക്കും. മൂന്നുമാസം ഇവ ജില്ല കളക്ടറുടെ നിരീക്ഷണത്തിലായിരിക്കും. ഈസംവിധാനം സര്‍ക്കാര്‍ ചെലവില്‍ തന്നെ വാങ്ങാനാണ് തീരുമാനം.

ട്രാഫിക് സിഗ്‌നലുകളിലും മറ്റും അനധികൃതമായി പരസ്യബോര്‍ഡുകളും ഹോര്‍ഡിങുകളും സ്ഥാപിക്കുന്നത് അപകടക്കെണിയൊരുക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇതിനെതിരെ നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. മറൈന്‍െ്രെഡവ് പയനീര്‍ ടവേഴ്‌സിലെ നീല്‍ ജൂഡാണ് പരാതിക്കാരന്‍. പരസ്യബോര്‍ഡുകളും മറ്റുമുള്ളത് വാഹനമോടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതിനാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നിശ്ചിത സമയത്തിനകം ബോര്‍ഡുകളും മറ്റും മാറ്റി സ്ഥാപിക്കാന്‍ നോട്ടീസ് നല്‍കും. ഇതിനകം ഇവ മാറ്റിയില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ അതു മാറ്റും. ഇതിനു ചെലവാകുന്ന തുക ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നീടാക്കാന്‍ റവന്യു റിക്കവറി പോലുള്ള നടപടികളും സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ റോഡുകളില്‍ സീബ്ര വരകള്‍, റിഫഌക്ടറുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലം സംബന്ധിച്ച മൊത്തം കണക്ക് ഒരാഴ്‌ച്ചക്കകം സമര്‍പ്പിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശിച്ചു. പട്ടിക ലഭിച്ച ശേഷം എല്ലായിടത്തും ഇവ സ്ഥാപിച്ചുവെന്നുറപ്പാക്കും. ഇതോടൊപ്പം നിലവില്‍ ഇവ സ്ഥാപിക്കേണ്ട വിവിധ ഏജന്‍സികള്‍ വീഴ്ച വരുത്തുന്ന പക്ഷം അവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ഒരു മാസത്തിനകം ഇവ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിട്ടി, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കും. അതിനകം പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ചെയ്ത് തുക ബന്ധപ്പെട്ട ഏജന്‍സിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമെന്നും രാജമാണിക്യം അറിയിച്ചു.

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് എടുക്കുന്നവര്‍ പ്രാഥമിക ശുശ്രൂഷയെക്കുറിച്ചുള്ള ഒരു ദിവസത്തെ ക്ലാസില്‍ പങ്കെടുക്കണമെന്നത് കര്‍ശനമാക്കും. കര്‍മ എന്ന സംഘടന നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. റോഡപകടങ്ങള്‍ കുറക്കുന്നതിനായി ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മിഷന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ ഉപസമതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകും. വിവിധ മേഖലകളില്‍ നിന്നുള്ള പരാതികള്‍ പഠിക്കാന്‍ ബന്ധപ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍മാരും പ്രദേശത്തെ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും അംഗങ്ങളായി സംയുക്തപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും കളക്ടര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ ആര്‍ടിഒ കെ.എം.ഷാജി, ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ നിസാമുദ്ദീന്‍, സാജന്‍, എന്‍എച്ച്എഐ ലെയ്‌സണ്‍ ഓഫീസര്‍ പി.കെ.നളന്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ (ദേശീയപാത) എസ്.സതി, ഉപദേഷ്ടകന്‍ ജോര്‍ജ് ജോണ്‍, എം.വി.ഐ.മാരായ നൗഫല്‍, മനോജ്കുമാര്‍, എന്‍.എസ്.കിഷോര്‍കുമാര്‍, എ.എം.സിദ്ദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.