Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്‍ വളരെ വേഗം വളരുന്ന ആണവശക്തി; 2020 ഓടെ 200 ആണവായുധങ്ങള്‍ നിര്‍മിക്കുമെന്ന് അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 09:29 pm IST
in World

വാഷിംഗ്ടണ്‍: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആണവശക്തിയായി പാക്കിസ്ഥാന്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക. 2020 ഓടെ അവര്‍ 200 ആണവായുധങ്ങള്‍ നിര്‍മിക്കുമെന്നും ഉന്നത അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.

പല രാജ്യങ്ങളും ആണവായുധങ്ങളുടെ എണ്ണം കുറച്ചു വരുന്നു. എന്നാല്‍ ഏഷ്യയില്‍ അത് കൂടുന്നതായാണ് കാണുന്നത്. പാക്കിസ്ഥാനാണ് ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന ആണവപദ്ധതികളുള്ളത്. 2020 ഓടെ അവര്‍ 200 ആണവ ആയുധങ്ങളോ ഉപകരണങ്ങളോ നിര്‍മിക്കുമെന്ന് അമേരിക്കയുടെ വിദേശകാര്യ കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നു.

ജോര്‍ജ് മാസണ്‍ സര്‍വകലാശാലയിലെ ഗ്രിഗറി കോബ്ലെന്‍സ് തയ്യാറാക്കിയ രണ്ടാം ആണവ യുഗത്തിലെ തന്ത്രപരമായ സ്ഥിരത്വം എന്ന റിപ്പോര്‍ട്ടിലാണ് ദക്ഷിണേഷ്യയില്‍ വര്‍ധിച്ചു വരുന്ന അപകടം പിടിച്ച ആണവായുധ നിര്‍മാണവും മറ്റും വ്യക്തമാക്കപ്പെടുന്നത്.

പോര്‍വിമാനം, ബാലസ്റ്റിക് മിസൈല്‍, ക്രൂയിസ് മിസൈല്‍ എന്നിവകളില്‍ ആണവായുധം ഘടിപ്പിക്കുന്ന 11 കേന്ദ്രങ്ങള്‍ പാക്കിസ്ഥാന്‍ വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി കടന്ന് ഭീകരവാദവും പരിഹരിച്ചിട്ടില്ലാത്ത ഭൂമി പ്രശ്‌നവും ഒക്കെ നിലനില്‍ക്കുന്ന മേഖലയിലാണ് ഇത് നടക്കുന്നതെന്നത് കൂടുതല്‍ ഗൗരവകരമാണ്.

ആണവായുധങ്ങള്‍ ഏത് സാഹചര്യത്തില്‍ ഉപയോഗിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത അവസ്ഥയില്‍ ഇതിന്റെ ആദ്യ ഭീഷണി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനായിരിക്കുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. പാക്കിസ്ഥാന്‍ ഇന്ത്യയെയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് വ്യക്തമാണ്. അതിനാല്‍ പാക്കിസ്ഥാന്റെ ആണവായുധ നിരാകരണം സംബന്ധിച്ച് അമേരിക്ക ഇടപെടണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

പാക്കിസ്ഥാന്റെ കൈവശമിരിക്കുന്ന ആണവായുധങ്ങള്‍ ഭീകരവാദികളുടെ കൈകളിലെത്തിച്ചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ത്യ 90 മുതല്‍ 110 ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ശേഷിയുള്ള രാജ്യമാണ്. ചൈനയ്‌ക്കാകട്ടെ 250 എണ്ണം വരെ വികസിപ്പിക്കാന്‍ ശേഷിയുണ്ട്,

ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആണവായുധങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരുമ്പോള്‍ ഏഷ്യ അതിന് അപവാദമായി മാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

New Release

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

New Release

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.