Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരിലെ കുടുംബവാഴ്ച അവസാനിപ്പിക്കണം: നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:53 pm IST
inIndia

കിഷ്ത്വാര്‍ (ജമ്മു-കശ്മീര്‍): രണ്ടു കുടുംബങ്ങള്‍ ചേര്‍ന്ന് പതിറ്റാണ്ടുകളായി ജമ്മു കശ്മീരിനെ കൊള്ളയടിക്കുകയാണെന്നും അവരെ വോട്ടു ചെയ്ത് പുറത്താക്കണമെന്നും സമ്മതിദായകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ട് കിഷ്ത്വാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി സമ്മാനിച്ച ജനാധിപത്യം, മാനവികത, കശ്മീരിത്വം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും മോദി പ്രഖ്യാപിച്ചു.

രണ്ടു കുടുംബങ്ങള്‍ക്ക് മാത്രമേ കശ്മീരിനെ ഭരിക്കാന്‍ സാധിക്കൂ?. മറ്റുള്ളവര്‍ക്ക് നേതാക്കളെ സൃഷ്ടിക്കാന്‍ കഴിയില്ലേ. കഴിഞ്ഞ അമ്പതു വര്‍ഷമായി നിങ്ങള്‍ ഒരേ തെറ്റ് ആവര്‍ത്തിക്കുന്നു. കാലാകാലങ്ങളായി ഇവിടം വാഴുന്ന രണ്ടു കുടുംബങ്ങളെ നിങ്ങള്‍ ശിക്ഷിച്ചില്ലെങ്കില്‍ പുത്തന്‍ ഉണര്‍വോടെ വീണ്ടും അവര്‍ കക്കും, അബ്ദുള്ള, മുഫ്തി കുടുംബങ്ങളെ പേരെടുത്തു പറയാതെ മോദി വിമര്‍ശിച്ചു.

രണ്ടു വംശങ്ങള്‍ക്ക് നിങ്ങള്‍ ജമ്മു കശ്മീരിനെ പണയപ്പെടുത്തുന്നതെന്തിനാണ്. അവര്‍ തമ്മില്‍ പരസ്പരം കരാറുണ്ട്. ഒരു കുടുംബം അഞ്ചുവര്‍ഷം കൊള്ളയടിച്ചശേഷം അധികാരം വലിച്ചെറിയുന്നു. അടുത്ത ഊഴത്തില്‍ മറ്റേയാള്‍ കൊള്ള ആരംഭിക്കുന്നു. ജമ്മു കശ്മീരിനെ ആര്‍ക്കും അടിയറവുവച്ചിട്ടില്ലെന്നും ഇവിടത്തെ യുവത്വത്തിന്റെ സ്വപ്‌നങ്ങള്‍ ആരുടെയും തടവറയിലല്ലെന്നുമുള്ള സന്ദേശത്തിന്റെ പ്രചരണം കിഷ്ത്വാറില്‍ നിന്നു തുടങ്ങണം.

അഴിമതിയില്‍ നിന്നു മോചനം വേണം. നിങ്ങള്‍ക്കതു നേടാന്‍ ശക്തിയുണ്ടോ. ജമ്മു കശ്മീരിനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമോ. അതിനു കരുത്തുണ്ടെങ്കില്‍ കുടുംബവാഴ്ചയ്‌ക്ക് സമ്മതിദാനാവകാശത്തിലൂടെ അന്ത്യം കുറിക്കൂ, മോദി ഉദ്‌ബോധിപ്പിച്ചു.

പ്രളയ സമയത്തെ നാശനഷ്ടങ്ങളെപ്പറ്റി കശ്മീര്‍ സര്‍ക്കാരിന് യാതൊരു ധാരണയുമില്ലായിരുന്നു. ഞാനിവിടെ വന്നിറങ്ങിയ ആദ്യ നിമിഷം വിനാശത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞു. ഒട്ടും അമാന്തിക്കാതെ 1000 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. അതുകണ്ട് സംസ്ഥാന ഭരണകൂടം അത്ഭുതം കൂറി. കശ്മീരിനു നല്‍കുന്ന കേന്ദ്ര ഫണ്ട് എങ്ങോട്ടു പോകുന്നെന്ന് അറിയുന്നില്ല. തുളവീണ ബക്കറ്റില്‍ എങ്ങനെ വെള്ളം നിറയ്‌ക്കാനാവും. ഫണ്ടുകളുടെ മോഷണവും ദുര്‍വിനിയോഗവും അവസാനിപ്പിച്ചേ മതിയാകൂ. അല്ലാതെ ധനക്ഷാമമല്ല കശ്മീരിന്റെ പ്രശ്‌നം. ജനാധിപത്യം, മാനവികത, കശ്മീരിത്വം എന്ന അടല്‍ജിയുടെ മുദ്രാവാക്യം കശ്മീരി ജനതയുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടി. യുവാക്കള്‍ക്ക് നല്ല നാളെകളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നല്‍കി. അവ യാഥാര്‍ത്ഥ്യമാക്കപ്പെടണം. ആത്മാര്‍ഥതയിലും സ്‌നേഹത്തിലും അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ ജമ്മു കശ്മീരിനെ വികസനത്തിലേക്ക് നയിക്കുമെന്നും മോദി വോട്ടര്‍മാര്‍ക്ക് ഉറപ്പുകൊടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.