കൊച്ചി: കേന്ദ്ര ഗവണ്മെന്റ് ‘ആയുഷ് പദ്ധതിയായ’ ആയുഷ്മാന്‍ ഭവഃ സമഗ്ര ചികിത്സയുടെ ഭാഗമായി കേരള ഹോമിയോപ്പതി വകുപ്പ് പാവക്കുളം ക്ഷേത്രസമിതിയും സംയുക്തമായി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ജീവിതശൈലി രോഗനിര്‍ണയക്യാമ്പും ബോധവല്‍ക്കരണക്ലാസും നടത്തി. ആരോഗ്യഭാരതി സംസ്ഥാന സെക്രട്ടറി ഡോ. രഘു മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഡോ. സിജി എബ്രഹാം, ഡോ. ഇന്ദു ശശികുമാര്‍, ഡോ. രാധിക കൃഷ്ണന്, ഡോ. വിഷ്ണു മോഹന്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.എ.എസ്. പണിക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. മാധവന്‍കുട്ടി സ്വാഗതമാശംസിച്ചു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്ക്കും രക്തപരിശോധനയും തുടര്‍ന്ന് സൗജന്യ ഹോമിയോ മരുന്ന് വിതരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: