Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഖര മാലിന്യ സംസ്‌ക്കരണത്തില്‍ വീഴ്ചയെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:33 pm IST
inErnakulam

കാക്കനാട്: ഖര മാലിന്യ സംസ്‌ക്കരണം നടത്തുന്നതില്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശുചിത്വ മിഷന്‍ ഖര മാലിന്യ സംസ്‌കരണത്തിനായി കോടിക്കണക്കിന് രൂപ നല്‍കിയിട്ടും അന്‍പത് ശതമാനത്തില്‍ താഴെ മാത്രം ഫണ്ടേ വിനിയോഗിച്ചുള്ളൂ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സര്‍ക്കാരില്‍ നിന്നു ലഭിച്ച തുകയുടെ പകുതി ശതമാനത്തില്‍ താഴെയേ ചെലവിട്ടുള്ളൂ. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് നിയമസഭയുടെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ദിവസം തോറും 7,000 8,000 ടണ്‍ ഖരമാലിന്യം ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. നിലവിലുള്ള ഖര മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിസ്ഥിതിക്ക് താങ്ങാനാവാത്ത സ്ഥിതിയാണ്. ഇലക്‌ട്രോണിക് മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും വന്‍തോതില്‍ വര്‍ധിക്കുന്നു. ആശുപത്രികളിലെയും ലബോറട്ടറികളിലെയും മറ്റും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പഞ്ചായത്ത് രാജ് നിയമപ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ് ഖരമാലിന്യ സംസ്‌കരണം.

പക്ഷേ, പല സ്ഥാപനങ്ങളിലും അവയുടെ പരിധിയിലുള്ള മാലിന്യത്തെപ്പറ്റി കൃത്യമായ കണക്കു പോലുമില്ല. മാലിന്യ സംസ്‌കരണത്തിന്റെ ആസൂത്രണത്തിനും നിര്‍വഹണത്തിനും വിവരശേഖരണം അനിവാര്യമാണെങ്കിലും ഇക്കാര്യത്തില്‍ പലരും അനാസ്ഥ കാട്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യങ്ങള്‍ നീക്കേണ്ടത് മൂടിയുള്ള വാഹനങ്ങളിലാണെന്ന് പഞ്ചായത്ത് രാജ് നിയമം പറയുന്നു. ഇതു മിക്കയിടത്തും പാലിക്കുന്നില്ല. മാലിന്യം ശേഖരിക്കാന്‍ കോടികള്‍ മുടക്കി വാങ്ങിയ സാമഗ്രികള്‍ പലയിടത്തും ഉപയോഗിക്കുന്നില്ല.

പലയിടത്തും പ്രാകൃതമായ സംസ്‌കരണ രീതിയാണ് തുടരുന്നത്. നഗരസഭകള്‍ 2003ല്‍ തന്നെ ഖരമാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നായിരുന്നു ചട്ടം. മിക്കയിടത്തും ഇതു നടപ്പായിട്ടില്ല. പകരം സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ കൂട്ടിയിടുന്നു. ചിലയിടങ്ങളില്‍ വന്‍തുക മുടക്കി പ്ലാന്റ് സ്ഥാപിച്ചെങ്കിലും ശരിയായി പ്രവര്‍ത്തിക്കുന്നബയോഗ്യാസ് പ്ലാന്റുകള്‍ പോലും പരാജയമായിത്തീര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

Kerala

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.