Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മകനെ പിന്തുടര്‍ച്ചാവകാശിയാക്കാന്‍ ജമാ മസ്ജിദ് ഷാഹി ഇമാമിന് അധികാരമില്ല: ദല്‍ഹി ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 02:54 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജമാ മസ്ജിദ് ഷാഹി ഇമാമിന് തന്റെ മകനെ പിന്തുടര്‍ച്ചാവകാശിയാക്കാന്‍ നിയമപരമായ അധികാരമില്ലെന്ന് ദല്‍ഹി ഹൈക്കോടതി. എന്നാല്‍ ഷാഹി ഇമാമിന്റെ മകനെ ജമാമസ്ജിദ് ഡെപ്യൂട്ടി ഇമാമാക്കാനുള്ള നീക്കം തടയണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. കേന്ദ്രത്തിനോടും വഖഫ് ബോര്‍ഡിനോടും ഇമാം ബുഖാരിയോടും ജനുവരി 28ന് ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നവംബര്‍ 22ന് ജമാ മസ്ജിദില്‍ നടക്കുന്ന പിന്തുടര്‍ച്ചാവകാശിയെ വാഴിക്കല്‍ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വ്യാഴാഴ്ച കേന്ദ്രവും വഖഫ് ബോര്‍ഡും ദല്‍ഹി ഇമാമിന് മകനെ പിന്തുടര്‍ച്ചാവകാശിയാക്കാന്‍ നിയമപരമായ അധികാരമില്ലെന്ന് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ജി. രോഹിണിയും ജസ്റ്റിസ് ആര്‍.എസ്. എന്‍ഡ്‌ലോയും അടങ്ങുന്ന ബെഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. മുഗള്‍ഭരണകാലത്ത് ഉണ്ടാക്കിയ ജമാ മസ്ജിദ് വഖഫ് സ്വത്താണെന്നും അവിടെ ഡെപ്യൂട്ടി ഇമാമിനെ നിശ്ചയിക്കാനുള്ള അധികാരം നിലവിലെ ഇമാമിനില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ജമാ മസ്ജിദ് ചരിത്ര തിരുശേഷിപ്പായതിനാല്‍ പുരാവസ്തുവായി പ്രഖ്യാപിച്ച് അതിന്റെ ദേശീയ പ്രാധാന്യം സംരക്ഷിക്കണമെന്ന് പുരാവസ്തുവകുപ്പും കോടതിയോട് അപേക്ഷിച്ചിരുന്നു.

സുഹൈല്‍ അഹമ്മദ് ഖാന്‍, അജയ് ഗൗതം, അഡ്വ വി.കെ. ആനന്ദ എന്നിവര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ജമാ മസ്ജിദ് ദല്‍ഹി വഖഫ് ബോര്‍ഡിന്റെ വകയാണെന്നും അതിലെ ഒരു തൊഴിലാളി മാത്രമായ ഇമാമിന് മകനെ ഡെപ്യൂട്ടി ഇമാം ആക്കാനുള്ള അധികാരമില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഒക്ടോബര്‍ 30നായിരുന്നു തന്റെ 19 കാരനായ മകന്‍ ജമാ മസ്ജിദിലെ ഡെപ്യൂട്ടി ഇമാമാകുമെന്നും അതിന്റെ ചടങ്ങ് ദസ്തര്‍ബന്ധി നവംബര്‍ 22ന് നടക്കുമെന്ന് ഷാഹി ഇമാം പ്രഖ്യാപിച്ചത്. ഷാഹി ഇമാം എന്നത് പൊതുസ്ഥാനമാണെന്നും അത് സയ്യിദ് അഹമ്മദ് ബുഖാരിയുടെ വൈയക്തിക സ്ഥാനമല്ലെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

മകനെ ഡെപ്യൂട്ടി ഇമാമാക്കുന്ന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാതെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ച് ഇമാം വിവാദമുയര്‍ത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.