മുംബായ്: പണിമുടക്ക് നിരോധിക്കാനും വേതനം തടയാനും മടിക്കില്ലെന്ന് ബോംബെ ഹൈക്കോടതി മുന്നറിയിപ്പു നല്‍കിയതോടെ പ്രക്ഷോഭം പിന്‍വലിക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. ‘ഒരു ഫാക്ടറിയില്‍ പണിമുടക്ക് ഉണ്ടായാല്‍, വരുമാനനഷ്ടം മാത്രമാണ് ഉണ്ടാവുക. അഭിഭാഷകരുടെ കാര്യം ഞങ്ങള്‍ പറയുന്നില്ല. ഡോക്ടര്‍മാരുടെ കാര്യത്തില്‍, രോഗികള്‍ മരിച്ചാല്‍, അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമോ?’ ചീഫ് ജസ്റ്റിസ് ചോദിച്ചു.
സംസ്ഥാനവ്യാപകമായി നടന്ന ഡോക്ടര്‍മാരുടെ സമരത്തില്‍ ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. പണിമുടക്ക് തുടര്‍ന്നാല്‍ ഡോക്ടര്‍മാരുടെ വേതനം നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നല്‍കിയതോടെ ഐഎംഎ സമരം പിന്‍വലിക്കാന്‍ സമ്മതിച്ചു.
















