തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്തും ബോര്‍ഡ് അംഗം അജികുമാറും പ്രതികളാണ്.
കഴിഞ്ഞവര്‍ഷം മകരവിളക്ക് കാലയളവില്‍ പുറത്തുനിന്ന് നെയ്യ് വാങ്ങുന്നതിന് 2024 ലാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ടെണ്ടര്‍ വിളിച്ചപ്പോള്‍ ആറ് സ്ഥാപനങ്ങളാണ് പങ്കാളിയായത്. ഇതിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ടെണ്ടര്‍ റദ്ദാക്കി കരാര്‍ മില്‍മയ്‌ക്ക് നല്‍കി.
ശബരിമല നെയ്യ് ക്രമക്കേടില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.മില്‍മയ്‌ക്ക് കരാര്‍ നല്‍കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘം വിലയിരുത്തുന്നത്.
ദേവസ്വം കമ്മീഷണറുടെ എതിര്‍പ്പ് തള്ളിയാണ് മില്‍മയ്‌ക്ക് കരാര്‍ നല്‍കാന്‍ പി എസ് പ്രശാന്തും എ അജികുമാറും തീരുമാനമെടുത്തത്.
















